ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

വയനാട്: വയനാട് ഐ.റ്റി.ഡി.പി. ഓഫീസിലും കണിയാമ്പറ്റ, പിണങ്ങോട്, പടിഞ്ഞാറത്തറ, വൈത്തിരി, കല്‍പ്പറ്റ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും ആരംഭിക്കുന്ന സഹായി കേന്ദ്രത്തിലേക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ നിയമിക്കുന്നു. പ്രതിമാസം 12000 രൂപ ഹോണറേറിയത്തില്‍ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.  പ്രായം 18 നും 40 നുമിടയില്‍.  പ്ലസ് ടു, ഡാറ്റാ എന്‍ട്രി (ഇംഗ്ലീഷ്, മലയാളം) ഇന്റര്‍നെറ്റ് പരിജ്ഞാനം എന്നിവയാണ് യോഗ്യത.  വൈത്തിരി താലൂക്കില്‍ സ്ഥിരതാമസക്കാരായ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം.  കൂടിക്കാഴ്ച സെപ്തംബര്‍ 18 ന് രാവിലെ 10 ന്  കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ ഐ.റ്റി.ഡി.പി. ഓഫീസില്‍ നടക്കും.  ഉദ്യോഗാര്‍ത്ഥികള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും ജാതി, വരുമാനം, യോഗ്യത, തൊഴില്‍ പരിചയം എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.  ഫോണ്‍ 04936 202232.date

Share this post

scroll to top