ന്യൂഡൽഹി: രാജ്യത്തെ സ്കൂളുകൾ ഈമാസം 21 മുതൽ ഭാഗികമായി തുറന്നുപ്രവർത്തിക്കാമെന്ന് കേന്ദ്രസർക്കാർ. ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ ആരോഗ്യമന്ത്രാലയം പുറത്തിറക്കി. 9 മുതൽ 12 വരെയുളള ക്ലാസുകൾക്ക് മാത്രമാണ് സെപ്റ്റംബർ 21 മുതൽ അനുമതി നൽകുക. കണ്ടെയ്ൻമെന്റ് സോണിലുള്ള സ്കൂളുകൾക്ക് അനുമതി ഉണ്ടാവില്ല. സാമൂഹിക അകലം പാലിച്ചുവേണം പഠനം. വിദ്യാർഥികൾ തമ്മിൽ ആറടി അകലം പാലിക്കണം. മാസ്ക് നിർബന്ധമായും ധരിക്കണം, കൈകൾ സോപ്പുപയോഗിച്ച് ഇടയ്ക്കിടെ ശുചീകരിക്കാനും സൗകര്യം ഒരുക്കണം. ആരോഗ്യസേതു ആപ്പ് ഡൗൺലോഡ് ചെയ്യണം. പൊതുസ്ഥലത്ത് തുപ്പരുത് തുടങ്ങിയ നിർദേശങ്ങളാണ് ആരോഗ്യമന്ത്രാലയം ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.
പ്ലസ് വൺ അപേക്ഷാ സമർപ്പണം നാളെ അവസാനിക്കും: ട്രയൽ അലോട്മെന്റ് ഉടൻ
തിരുവനന്തപുരം:ഒന്നാംവർഷ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം നാളെ...