തിരുവനന്തപുരം:ഒന്നാംവർഷ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം നാളെ (മെയ് 25ന്) അവസാനിക്കും. 16ന് വൈകീട്ട് 4മുതൽ ആരംഭിച്ച അപേക്ഷ സമർപ്പണത്തിന് 25 വൈകിട്ട് 5വരെയാണ് സമയം. അപേക്ഷ നൽകാൻ സംസ്ഥാനത്തെ എല്ലാ സർക്കാർ, എയിഡഡ് ഹൈസ്കൂളുകളിലും ഹയർ സെക്കൻഡറി സ്കൂളുകളിലും വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലും സഹായ കേന്ദ്രങ്ങൾ ഉണ്ട്. അപേക്ഷകൾ പരിഗണിച്ച് മെയ് 29നാണ് ട്രയൽ അലോട്ട്മെന്റ്നടത്തുക. ആദ്യ അലോട്ട്മെന്റ് ജൂൺ അഞ്ചിനും രണ്ടാം അലോട്ട്മെന്റ് ജൂൺ 12നും മൂന്നാം അലോട്ട്മെന്റ് ജൂൺ 19നും നടക്കും. ജൂൺ 24ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും.
- സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് പ്രവർത്തനാനുമതി: ബിൽ ഉടൻ നിയമസഭയിൽ
- സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ അപേക്ഷ തീയതി നീട്ടി
- നോര്‍ക്ക റൂട്ട്സ് വഴി യുഎഇയിൽ നഴ്സ് നിയമനം: അപേക്ഷ 18വരെ മാത്രം
- NEET-UG 2025 പരീക്ഷ മെയ് 4ന്: പരീക്ഷ രജിസ്‌ട്രേഷൻ തുടങ്ങി
- സ്കൂൾ അധ്യയനത്തിന്റെ ഗുണനിലവാരം ഉയർത്താൻ പദ്ധതി: അധ്യാപകർക്ക് പരിശീലനം നൽകും