തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പരീക്ഷാഫലം ഉടൻ പ്രസിദ്ധീകരിക്കും. മാർച്ച് ഒന്നുമുതൽ 26 വരെ നടന്ന ഹയർ സെക്കന്ററി ഒന്നാംവർഷ പരീക്ഷകളുടെ ഫലമാണ് അടുത്ത ദിവസം പ്രസിദ്ധീകരിക്കുക. https://hscap.kerala.gov.in വഴി ഫലം പരിശോധിക്കാം. 4,14,159 വിദ്യാർത്ഥികളാണ് പരീക്ഷാഫലം കാത്തിരിക്കുന്നത്. ഈ വർഷം നേരത്തെത്തന്നെ മൂല്യനിർണ്ണയം പൂർത്തിയാക്കിയാണ് ഫലം പ്രസിദ്ധീകരിക്കുന്നത്. ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാഫലങ്ങളും വിദ്യാഭ്യാസ വകുപ്പ് റെക്കോർഡ് വേഗത്തിൽ പ്രസിദ്ധീകരിച്ചിരുന്നു.
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് സംസ്ഥാന സർക്കാർ 73കോടി അനുവദിച്ചു
തിരുവനന്തപുരം:സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയ്ക്ക് കേന്ദ്ര വിഹിതം വൈകുന്നത് പരിഗണിച്ച്...