
കാസർകോട് : ജില്ലയില്‍ ഫിഷറീസ് വകുപ്പിന്റെ ഇന്‍ലാന്റ് ക്യാച്ച് അസ്സസ്സ്‌മെന്റ് സര്‍വ്വേ നടത്തുന്നതിന് എന്യൂമറേറ്ററെ നിയമിക്കുന്നു. കൂടിക്കാഴ്ച സെപ്റ്റംബര്‍ 14 ന് രാവിലെ 10.30 ന് കാഞ്ഞങ്ങാട് ഫിഷറീസ് ഡെപ്യൂട്ടിഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും. ഫിഷറീസ് സയന്‍സില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉളള 21 നും 36 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍ 04672202537
