പ്രധാന വാർത്തകൾ
സ്കോൾ കേരള ഓറിയന്റേഷൻ ക്ലാസ്, ബിടെക്, ബിആർക്ക് സ്പോട്ട് അഡ്മിഷൻഎം.എസ്.സി നഴ്സിങ് അന്തിമ കാറ്റഗറി ലിസ്റ്റ്, കെജിറ്റി പരീക്ഷാഫലംസ്കൂൾ കലോത്സവം: പുതിയ ഉത്തരവ് പിൻവലിക്കണമെന്ന് കെപിഎസ്ടിഎബിരുദ വിദ്യാർത്ഥികൾക്ക് മെറിറ്റ് സ്കോളർഷിപ്പ്: അപേക്ഷ 31വരെബിഫാം പ്രവേശനം; കേന്ദ്രീകൃത വേക്കൻസി ഫില്ലിങ് അലോട്ട്മെന്റിനുള്ള ഓപ്ഷനുകൾ സമർപ്പിക്കാംഡൽഹി സർവകലാശാല ബിഎ, ബികോം: സ്‌പെഷ്യൽ ഡ്രൈവ് കട്ട്-ഓഫ് ലിസ്റ്റ് പ്രവേശനം നാളെമുതൽഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യുണിവേഴ്‌സിറ്റി പരീക്ഷകളുടെ അസൈൻമെൻ്റ് സമയപരിധി നീട്ടിഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യുണിവേഴ്‌സിറ്റി പ്രവേശനം: അപേക്ഷ 15വരെUGC NET 2024: പരീക്ഷാഫലം ഉടൻമൂന്നര വയസുകാരൻ വീണ് പരിക്കേറ്റ സംഭവത്തിൽ അങ്കണവാടി ജീവനക്കാരെ സസ്പെൻഡ് ചെയ്തു

സവിശേഷ വിദ്യാലയ പാഠ്യപദ്ധതിയിൽ തൊഴിൽലധിഷ്ഠിത വിദ്യാഭ്യാസത്തിന് പരിഗണന നൽകും: വി.ശിവൻകുട്ടി

May 17, 2024 at 5:30 pm

Follow us on

തിരുവനന്തപുരം:സവിശേഷ വിദ്യാലയ പാഠ്യപദ്ധതിയിൽ തൊഴിൽലധിഷ്ഠിത വിദ്യാഭ്യാസത്തിന് പരിഗണന നൽകുമെന്ന് മന്ത്രി. വി. ശിവകുട്ടി. ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന കുട്ടികൾ പഠിക്കുന്ന സവിശേഷ വിദ്യാലയങ്ങളിലെ അധ്യാപകർക്കുള്ള ശാക്തീകരണ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സവിശേഷ വിദ്യാലയങ്ങളിലെ കുട്ടികൾക്കു വേണ്ടി പുതുതായി രൂപീകരിക്കുന്ന പാഠ്യപദ്ധതി പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടുള്ള സമൂഹത്തിന്റെ കൂടി അഭിലാഷങ്ങളും ആവശ്യകതയും പ്രതിഫലിക്കുന്നതായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികളുടെ ആരോഗ്യം, പരിചരണം, സംരക്ഷണം, തൊഴിൽ, കുടുംബ ജീവിതം, പുനരധിവാസം തുടങ്ങി നിരവധി ഘടകങ്ങളെ ബന്ധപ്പെടുത്തിയുള്ള വിദ്യാഭ്യാസ സമീപനമാണ് പാഠ്യപദ്ധതി പരിഷ്കരണ വേളയിൽ സ്വീകരിച്ചിരിക്കുന്നത്. തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസം സവിശേഷ വിദ്യാലയ പാഠ്യപദ്ധതിയിൽ ശാസ്ത്രീയമായി ഉൾചേർക്കുന്നതിന് പ്രഥമ പരിഗണന നൽകുന്നതാണ്. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികളുടെ പ്രത്യേക പഠനശൈലി മുൻനിർത്തി അവരുടെ വ്യക്തിഗതമായ പിന്തുണാവശ്യങ്ങൾ നിറവേറ്റപ്പെടുന്ന അധ്യാപന രീതികൾ ശാസ്ത്രീയമായി വികസിപ്പിക്കുന്നതിന് എസ്.സി.ഇ.ആർ.ടി. യ്ക്ക് നിർദേശം നൽകിയിട്ടുണ്ട്.

പൊതുവിദ്യാലയങ്ങളിലെ അധ്യാപകർക്ക് നൽകിവരുന്ന അവധിക്കാല അധ്യാപക പരിശീലന മാതൃകയിൽ തന്നെ സവിശേഷ വിദ്യാലയങ്ങളിലെ അധ്യാപകർക്കും പരിശീലന പരിപാടികൾ സംഘടിപ്പിക്കുവാനാണ് ലക്ഷ്യമിടുന്നത്. കിടപ്പിലായ മുഴുവൻ കുട്ടികൾക്കും ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം ഉറപ്പുവരുത്തും. ഇതിനായുള്ള പ്രത്യേക പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കും. എല്ലാ സവിശേഷ വിദ്യാലയങ്ങളിലും ആരോഗ്യ-കായിക വിദ്യാഭ്യാസം ഫലപ്രദമായി നടപ്പിലാക്കുന്നതാണ്. ഇതിനായുള്ള പ്രവർത്തന പാക്കേജ് എസ്.സി.ഇ.ആർ.ടി. യുടെ നേതൃത്വത്തിൽ തയ്യാറാക്കി ഈ വർഷം തന്നെ സംസ്ഥാനത്തെ വിവിധ വിദ്യാലയങ്ങളിൽ പ്രയോഗ പരീക്ഷണം നടത്തുന്നതാണ്.

ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികളുടെ കാര്യത്തിൽ കലാകായിക പഠനത്തിന് വലിയ പ്രാധാന്യം ഉണ്ട്. കലാവിദ്യാഭ്യാസം പ്രൈമറിതലം മുതൽ പ്രീവൊക്കേഷണൽ തലംവരെ നൽകുന്നതിന് നടപടികൾ സ്വീകരിച്ചു വരുന്നു. ഇതിന്റെ ആദ്യഘട്ടം എന്ന നിലയിൽ സംസ്ഥാനത്തെ 40 സ്പെഷ്യൽ സ്കൂൾ അധ്യാപകർക്ക് ക്രിയേറ്റീവ് റൈറ്റിംഗിൽ ത്രിദിന പരിശീലനം ഇതിനകം നൽകി കഴിഞ്ഞിട്ടുണ്ട്. ഓരോ കുട്ടിയേയും മികവിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികൾ പഠിക്കുന്ന സവിശേഷ വിദ്യാലയങ്ങളിലെ അധ്യാപകർക്കായുള്ള ത്രിദിന അധ്യാപക ശാക്തീകരണ ശില്പശാലയ്ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. സവിശേഷ വിദ്യാലയങ്ങളിലെ കെയർ, പ്രീപ്രൈമറി, പ്രൈമറി, സെക്കണ്ടറി, പ്രീവൊക്കേഷണൽ എന്നിങ്ങനെ 5 വിഭാഗങ്ങളിലെ അധ്യാപകർക്കാണ് ശാക്തീകരണ പരിപാടി സംഘടിപ്പിക്കുന്നത്. ഓരോ ജില്ലയിൽ നിന്നും 10 വീതം അധ്യാപകർ ഉൾപ്പെടെ 140 അധ്യാപകരാണ് ഈ ശാക്തീകരണ പരിപാടിയിൽ പങ്കെടുക്കുന്നത്. സവിശേഷ വിദ്യാലയങ്ങളിലെ ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികളുടെ പഠന പ്രക്രിയയിൽ സ്വീകരിക്കുന്ന നൂതനങ്ങളായ വിവിധ സമീപനങ്ങൾ, മൾട്ടി ഡിസിപ്ലനറി അപ്രോച്ച് സംബന്ധിച്ച ധാരണ, കുട്ടികളുടെ പഠനം കാര്യക്ഷമമാക്കുന്നതിനുള്ള സാധ്യതകൾ, ഓരോ വിഭാഗത്തിലെ കുട്ടികളെയും വിലയിരുത്തുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുക, ഓരോ കുട്ടിയുടെയും പഠനനില കണ്ടെത്തുന്നതിനുള്ള ശേഷി കൈവരിക്കുന്നതിനും പഠനവിടവുകൾ കണ്ടെത്തി പഠനപിന്തുണ നൽകുന്നതിനുള്ള നൈപുണി നേടുക, ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന സവിശേഷ വിദ്യാലയങ്ങളിലെ കുട്ടികൾക്കുള്ള ത്രൈമാസ പ്രവർത്തന പാക്കേജ് പരിചയപ്പെടുക തുടങ്ങിയവ ത്രിദിന അധ്യാപക ശാക്തീകരണ പരിപാടിയുടെ ലക്ഷ്യങ്ങളാണെന്നും മന്ത്രി വ്യക്തമാക്കി.എസ് സി ഇ ആർ ടി ഡയറക്ടർ ഡോ. ജയപ്രകാശ് ആർ കെ അധ്യക്ഷൻ ആയിരുന്നു.

Follow us on

Related News