പ്രധാന വാർത്തകൾ
UGC-NET പരീക്ഷയിൽ മാറ്റം: വിശദവിവരങ്ങൾ ബിഫാം ലാറ്ററൽ എൻട്രി പ്രവേശനം: ഓപ്ഷൻ സമർപ്പണം തുടങ്ങിസംസ്ഥാനത്തെ സ്പോർട്സ് സ്കൂളുകളിലെ പ്രവേശനം: ആദ്യഘട്ട തിരഞ്ഞെടുപ്പ് 18മുതൽനാളെ 6ജില്ലകളിൽ പ്രാദേശിക അവധിതിരുവനന്തപുരത്ത് തൃശ്ശൂർ പൂരം: കാല്‍നൂറ്റാണ്ടിനുശേഷം സ്വർണ്ണക്കപ്പുമായി തൃശൂർ 26 വർഷത്തിന് ശേഷം തൃശ്ശൂരിന് സ്വർണ്ണക്കപ്പ്: കലോത്സവത്തിനു തിരശീല വീഴുന്നുസ്കൂൾ കലോത്സവത്തിൽ പാലക്കാട്‌ മുന്നിൽ: തൃശൂരും കണ്ണൂരും തൊട്ടുപിന്നിൽസംസ്ഥാന സ്കൂൾ കലോത്സവം 2025: എ-ഗ്രേഡ് ജേതാക്കളെ പരിചയപ്പെടാംഅച്ഛൻ്റെ വഴിയെ മകൾ…നാടൻ നാടൻപാട്ട് കലാകാരൻ പുലിയൂർ ജയകുമാറിന്റെ മകൾ ശ്രീനന്ദയ്ക്ക് ആദ്യ മത്സരത്തിൽ നേട്ടംസംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ സമാപനം: ജില്ലയിലെ മുഴുവൻ സ്കൂളുകൾക്കും നാളെ അവധി 

ഹയര്‍സെക്കന്‍ററി ജേണലിസം അധ്യാപകരുടെ സംസ്ഥാന സമ്മേളനം നാളെ തിരൂരിൽ

May 18, 2024 at 1:30 pm

Follow us on

മലപ്പുറം:സംസ്ഥാനത്തെ ഹയർസെക്കൻഡറിയിലെ ജേണലിസം അധ്യാപകരുടെ സംഘടനയായ ഫ്രറ്റേണിറ്റി ഓഫ് മീഡിയ എഡ്യുക്കേറ്റേഴ്സ് ഇന്‍ ഹയര്‍സെക്കന്‍ററി (ഫ്രെയിംസ് )യുടെ സംസ്ഥാന സമ്മേളനം നാളെ (മെയ് 19ന്) തിരൂരില്‍ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. മാധ്യമപ്രവർത്തകനും മീഡിയവൺ എഡിറ്ററുമായ പ്രമോദ് രാമന്‍ രാവിലെ 9 മണിക്ക് തിരൂര്‍ ഗ്രേസ് റെസിഡന്‍സിയില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. മലപ്പുറം പ്രസ് ക്ലബ്ബ് പ്രസിഡന്‍റ് വിമല്‍ കോട്ടക്കല്‍ മുഖ്യാതിഥിയാകും. പ്ലസ് ടു പരീക്ഷയിൽ ജേണലിസത്തിന് മുഴുവന്‍ മാർക്കും നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിക്കും. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച ജേണലിസം അധ്യാപകർക്കുള്ള പുരസ്കാരങ്ങളും സമ്മേളനത്തിൽ വിതരണം ചെയ്യും. മാധ്യമ വാര്‍ത്തകളിലെ സ്ത്രീപക്ഷ സാന്നിധ്യം എന്ന വിഷയത്തെ അധികരിച്ച് ‘ വുമണ്‍ ഇമേജസ് ആന്‍ഡ് റെപ്രസെന്‍റേഷന്‍സ്: ന്യൂസ് പേപ്പര്‍ അറ്റ് വര്‍ക്ക് ‘ എന്ന പുസ്തകം രചിച്ച ജനറല്‍ സെക്രട്ടറി ഡോ.എസ്.സിന്ധു, സംസ്ഥാന സർക്കാരിൻ്റെ റിസർച്ച് ഫെലോഷിപ്പിന് ആദ്യമായി അർഹത നേടിയ ശ്രീജ ശശിധരൻ, ചാത്തു നമ്പ്യാര്‍ എന്ന കഥാസമാഹാരത്തിന് പ്രഥമ അക്ഷരശ്രീ പുരസ്കാരം നേടിയ അധ്യാപകനും ചെറുകഥാകൃത്തുമായ വി.ദിലീപ്,ഹ്രസ്വ ചിത്രത്തിന് സംസ്ഥാന അവാര്‍ഡ് നേടിയ ഇസ്മായിൽ വാണിമേൽ,12 പ്രമുഖരുടെ ജീവിതാനുഭവങ്ങളെക്കുറിച്ച് പുസ്തകമെഴുതിയ ബിനു കെ ജോര്‍ജ്ജ്, കുട്ടികളുടെ അംബേദ്കര്‍ എന്ന പുസ്തകം പ്രസിദ്ധീകരിച്ച പി ബി സുരേഷ് കുമാര്‍ എന്നിവരെയാണ് ആദരിക്കുക.

കൊടുവള്ളി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽനിന്ന് വിരമിക്കുന്ന ജേണലിസം അധ്യാപകനായ എസ് അനിൽകുമാറിന് ചടങ്ങിൽ യാത്രയയപ്പ് നൽകും. തുടര്‍ന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരണം, വരവു ചെലവു കണക്ക് അവതരിപ്പിക്കല്‍,ചര്‍ച്ച,പ്രവര്‍ത്തന രൂപരേഖ അവതരണം,ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് എന്നിവ നടക്കും.

സംസ്ഥാന ജനറൽ സെക്രട്ടറി ഡോ:എസ് സിന്ധു, പ്രസിഡൻറ് ഡോ: റോയ് തോമസ് വൈസ് പ്രസിഡൻറ് ബൈജു കോട്ടയിൽ, സ്വാഗതസംഘം ചെയർമാൻ അമീൻ പൊട്ടച്ചിറ, ജനറൽ കൺവീനർ ലുഖ്മാൻ പി ടി , മുഹമ്മദ് അസ്ലം കെ.എം, പി വി സതീശൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Follow us on

Related News