പ്രധാന വാർത്തകൾ
അഗ്നിവീർ: വ്യോമസേനയിൽ അവസരംKEAM 2024 പരാതി നൽകാനുള്ള തീയതി നീട്ടി, ഭിന്നശേഷിക്കാരുടെ പരിശോധനKEAM 2024: ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് പുതുതായി അപേക്ഷിക്കാംകേരള മാനേജ്‌മെന്റ്‌ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (സെഷൻ II): ജൂൺ 30ന്സിവിൽ സർവീസ് ആദ്യഘട്ട പരീക്ഷ 16ന്: കേരളത്തിൽ പരീക്ഷ എഴുതാൻ 23666 പേർസ്‌കൂള്‍ ബസിന് തീപിടിച്ചു: ഒഴിവായത് വൻ ദുരന്തംവായനദിനം എത്തി: സ്കൂളുകളില്‍ ലൈബ്രേറിയന്‍ തസ്തിക അനുവദിക്കുകകാലിക്കറ്റിൽ പിജി പ്രവേശനം: 22 വരെ അപേക്ഷിക്കാംട്രാൻസ്ഫർ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് സാവകാശം നൽകണം :മന്ത്രി ആർ.ബിന്ദുബിരുദ പ്രവേശനം: അപേക്ഷയിലെ തിരുത്തലുകൾ 17നകം

കാലിക്കറ്റ്‌ സർവകലാശാല ഇന്ന് പ്രസിദ്ധീകരിച്ച പരീക്ഷാഫലങ്ങൾ

May 17, 2024 at 4:30 pm

Follow us on

തേഞ്ഞിപ്പലം:കാലിക്കറ്റ്‌ സർവകലാശാല ഒന്നാം സെമസ്റ്റർ എം.എസ്.സി. കമ്പ്യൂട്ടർ സയൻസ് (CCSS) നവംബർ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയ അപേക്ഷ
🔵കാലിക്കറ്റ് സർവകലാശാല മാർച്ച് നാലിന് ഫലം പ്രസിദ്ധീകരിച്ച രണ്ടാം സെമസ്റ്റർ യു.ജി. (CBCSS / CUCBCSS) ബി.എ. / ബി.എസ്.ഡബ്ല്യൂ. / ബി.എഫ്.ടി. / ബി.വി.സി. / ബി.എ. അഫ്സൽ-ഉൽ-ഉലമ ഏപ്രിൽ 2023 റഗുലർ / സപ്ലിമെന്ററി പരീക്ഷയിൽ ചില സാങ്കേതിക തകരാറുകൾ മൂലം റിസൾട്ടിൽ മാറ്റം വന്ന വിദ്യാർത്ഥികൾക്ക് പുനർമൂല്യനിർണയത്തിന് പ്രത്യേകമായി മെയ് 24 വരെ അപേക്ഷിക്കാം. പ്രസ്തുത സാങ്കേതിക തകരാർ റിസൾട്ടിനു ബാധിച്ചതായി ബോധ്യമുള്ള വിദ്യാർത്ഥികൾ പരീക്ഷാഭവനിൽ നേരിട്ട് ഹാജരായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.

കാലിക്കറ്റ് സർവകലാശാല 16-ന് ഫലം പ്രസിദ്ധീകരിച്ച ആറാം സെമസ്റ്റർ വിദൂര വിദ്യാഭ്യാസ വിഭാഗം ബി.എ. / ബി.എസ് സി. / ബി.എ. അഫ്സൽ-ഉൽ-ഉലമ ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ പുനർമൂല്യനിർണയത്തിന് 28 വരെയും ബി.കോം. / ബി.ബി.എ. ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ പുനർമൂല്യനിർണയത്തിന് 31 വരെയും അപേക്ഷിക്കാം. ലിങ്ക് 17 മുതൽ ലഭ്യമാകും.

പുനർമൂല്യനിർണയ ഫലം
🔵വിദൂര വിദ്യാഭ്യാസ വിഭാഗം യു.ജി. മൂന്നാം സെമസ്റ്റർ (CBCSS & CUCBCSS) ബി.കോം. / ബി.ബി.എ. നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റർ എം.വോക്. സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് വിത് സ്പെഷ്യലൈസേഷൻ ഇൻ ഡാറ്റാ അനലറ്റിക്‌സ് നവംബർ 2022 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റർ എം.എസ് സി. പോളിമർ കെമിസ്ട്രി നവംബർ 2023 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റർ ബി.എഡ്., എം.സി.എ. നവംബർ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

Follow us on

Related News