എൽ.ബി.എസിൽ തൊഴിലധിഷ്ഠിത കംപ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

പത്തനംത്തിട്ട: കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിന്‍ കീഴിലുള്ള എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ അടൂര്‍ സബ് സെന്ററില്‍ ആരംഭിക്കുന്ന ഡിഗ്രി പാസായവര്‍ക്കായി  ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി.ജി.ഡി.സി.എ, പ്ലസ് ടു  പാസായവര്‍ക്കായി ആറ് മാസം ദൈര്‍ഘ്യമുള്ള ഡി.സി.എ(എസ്), എസ്.എസ്.എല്‍.സി പാസായവര്‍ക്കായി  ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള  ഡി.സി.എ എന്നീ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു.www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. എസ്.സി/എസ്.ടി/ഒ.ഇ.സി കുട്ടികള്‍ ഫീസ് അടക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് അടൂര്‍ എല്‍.ബി.എസ് സബ്‌സെന്റര്‍ ഓഫീസുമായി നേരിട്ടോ, 9947123177 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടുക.

Share this post

scroll to top