സൗജന്യ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം

മലപ്പുറം : സംസ്ഥാന മത്സ്യ വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യമായി മെഡിക്കല്‍ എന്‍ട്രന്‍സ് പരീശീലനം നല്‍കുന്നു. ഒരു വര്‍ഷത്തെ എന്‍ട്രന്‍സ് കോച്ചിങിനാണ് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത്.  അപേക്ഷാ ഫോമും വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസുകളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷാ ഫോം ഓഗസ്റ്റ് 17നകം ജില്ലാ ഫിഷറീസ് ഓഫീസുകളില്‍ സമര്‍പ്പിക്കണം.ഹയര്‍ സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ഫിസിക്‌സ്/ കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ 85 ശതമാനം മാര്‍ക്കോടെ വിജയിച്ചവര്‍ക്കും മുന്‍വര്‍ഷം നടത്തിയ നീറ്റ് പരീക്ഷയില്‍ 40 ശതമാനം മാര്‍ക്ക് ലഭിച്ച മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം. ഒരു വിദ്യാര്‍ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കുകയുള്ളൂ.

Share this post

scroll to top