പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

ഡൽഹി സർവകലാശാല അവസാനവർഷ ബിരുദ പരീക്ഷകൾ നാളെ മുതൽ ഓൺലൈനിലൂടെ

Aug 9, 2020 at 11:45 am

Follow us on

\"\"

തിരുവനന്തപുരം: ഡൽഹി സർവകലാശാല അവസാനവർഷ ബിരുദപരീക്ഷകൾ നാളെ മുതൽ ഓൺലൈനിലൂടെ ഓപ്പൺബുക്ക് സംവിധാനത്തിൽ നടത്തും.
ചോദ്യപേപ്പറുകൾ വിദ്യാർഥികളുടെ ഇ-മെയിൽ വിലാസത്തിലേക്ക് നൽകിയാകും പരീക്ഷ നടത്തുക. ഡൽഹി സർവകലാശാല അവസാനവർഷ ബിരുദപരീക്ഷ ഓൺലൈനായി ഓപ്പൺബുക്ക് രീതിയിൽ ഉപാധികളോടെ നടത്താൻ ഡൽഹി ഹൈക്കോടതി കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നാളെ മുതൽ പരീക്ഷ നടത്തുന്നത്. ചോദ്യപേപ്പർ ഇമെയിൽ വഴി അയച്ചു നൽകുകയും സർവകലാശാലയുടെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുകയും വേണമെന്ന് ജസ്റ്റിസ് പ്രതിഭാ എം. സിങ് നിർദേശിച്ചിട്ടുണ്ട്. ഉത്തരങ്ങൾ അപ്‌ലോഡ് ചെയ്യാൻ ഒരു മണിക്കൂർ അധികം സമയം അനുവദിക്കണം. ഉത്തരക്കടലാസുകൾ ലഭിച്ചാൽ അത് ഇ-മെയിൽ വഴി വിദ്യാർഥികളെ അറിയിക്കും.
നോഡൽ ഓഫീസറെക്കുറിച്ചുള്ള വിവരവും ഇ-മെയിൽ വിലാസവും സർവകലാശാലയുടെ വെബ്സൈറ്റിൽ നൽകും. ഓപ്പൺബുക്ക് രീതിയിൽ പരീക്ഷയെഴുതാനുള്ള അടിസ്ഥാനസൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് ആവശ്യമായ സേവനം ഒരുക്കാൻ കോമൺ സർവീസ് സെന്ററിനെ സജ്ജമാക്കിയിട്ടുണ്ട്.

\"\"

Follow us on

Related News