സ്കൂളുകളിൽ പ്രഭാത ഭക്ഷണവും നൽകണം: പോഷകമൂല്യമുള്ള ഭക്ഷണം ഉറപ്പുവരുത്തണമെന്നും ഭക്ഷ്യകമ്മീഷൻ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ ഉച്ചഭക്ഷണം നൽകുന്നതിന് പുറമെ പ്രാഭാത ഭക്ഷണവും നൽകി തുടങ്ങണമെന്ന് ഭക്ഷ്യകമ്മീഷൻ. വിദ്യാർത്ഥികളിലുണ്ടാകുന്ന പോഷകാഹാരക്കുറവ് പരിഹരിക്കുകയാണ് ലക്ഷ്യം. പ്രാതൽ കഴിക്കാതെയാണ് പല കുട്ടികളും സ്കൂളിൽ എത്തുന്നത്. ഈ സാഹചര്യം ഒഴിവാക്കി പോഷകമൂല്യമുള്ള ഭക്ഷണം വിദ്യാർത്ഥികൾക്ക് നൽകണം. ഒപ്പം മഴക്കാല പകർച്ചവ്യാധികളെ മുന്നിൽ കണ്ട് പാചകത്തിനുപയോഗിക്കുന്ന ജലത്തിന്റെ ഗുണനിലവാര പരിശോധനയും നടത്തണം.
പാചകരംഗത്തെ പൂർണ്ണ ശുചിത്വമുറപ്പാക്കാൻ പാചകതൊഴിലാളികളുടെ എണ്ണം വർധിപ്പിക്കണം. തുടങ്ങി നല്ല ഭക്ഷണവും മതിയായ ആരോഗ്യ സംവിധാനങ്ങളും ഒരുക്കുന്നതിനുള്ള നടപടികൾ സർക്കാർ കൈക്കൊള്ളണമെന്നും ഭക്ഷ്യകമ്മീഷൻ ശുപാർശ ചെയ്തു.
എന്നാൽ അടുത്ത മാസങ്ങളിൽ സ്കൂളുകൾ തുറന്നാലും കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ ഭക്ഷണവിതരണം എങ്ങനെ നടത്തുമെന്ന ആശങ്കയിലാണ് സ്കൂൾ അധികൃതർ.

Share this post

scroll to top