കോഴിക്കോട്: ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കോഴിക്കോട് പരിശീലന കേന്ദ്രത്തിൽ ഒഴിവുള്ള പ്രിൻസിപ്പൽ തസ്തികയിൽ ഒരു വർഷത്തെക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സർവകലാശാല, സർക്കാർ, എയ്ഡഡ് കോളജുകൾ എന്നിവിടങ്ങളിൽ നിന്ന് റിട്ടയർ ചെയ്ത അധ്യാപകർക്കും യു.ജി.സി, എ.ഐ.സി.ടി.ഇ, സംസ്ഥാന സർക്കാരുകൾ, കോളജ്/ യൂണിവേഴ്‌സിറ്റി അധ്യാപക നിയമനത്തിന് നിശ്ചയിച്ചിട്ടുള്ള യോഗ്യതയുള്ളവർ എന്നിവർക്ക് അവസരം. 25നും 67നുമിടയിലായിരിക്കണം പ്രായം. ആഗസ്റ്റ് 3ന് രാവിലെ 10മുതൽ 5വരെ അഭിമുഖം നടക്കും. ബയോഡേറ്റ directormwd@gmail.com ൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.minoritywelfare.kerala.gov.in
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...