പ്രധാന വാർത്തകൾ
വിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെസൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടി: വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരംപോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി 200 കോടി രൂപകൂടി അനുവദിച്ചുറെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾ

സംസ്ഥാനത്തെ മികച്ച അധ്യാപക രക്ഷാകർതൃ സമിതിക്ക് സംസ്ഥാന സർക്കാർ പുരസ്ക്കാരം

Jul 24, 2020 at 2:16 pm

Follow us on

തിരുവനന്തപുരം : സ്കൂളുകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച പിടിഎകളെ തേടി സംസ്ഥാനസർക്കാർ. സംസ്ഥാനത്തെ സർക്കാർ /എയ്ഡഡ് സ്കൂളുകളിലെ പിടിഎകളെയാണ് അവാർഡിനായി പരിഗണിക്കുന്നത്. പ്രൈമറി, സെക്കൻഡറി എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായി അവാർഡുകൾ ഉണ്ടായിരിക്കും.

\"\"

ടി.ടി.ഐകളെ പ്രൈമറി വിഭാഗത്തിലും ടി.എച്ച്.എസ് ഫിഷറീസ് സ്കൂൾ, ഹയർ സെക്കൻഡറി എന്നിവയെ സെക്കൻഡറി വിഭാഗത്തിലുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്‍. പ്രൈമറി തലത്തിൽ ഏറ്റവും മികച്ച പി.ടി.എക്ക് 10000 രൂപയും, സെക്കൻഡറി വിഭാഗത്തിൽ 25000 രൂപ വീതവും നൽകും.
റവന്യൂ ജില്ലാതലത്തിൽ പ്രൈമറി വിഭാഗത്തിലെ ഒന്നും രണ്ടും സ്ഥാനങ്ങൾക്ക് യഥാക്രമം 60000, 40000, എന്നീ ക്രമത്തിലും സെക്കൻഡറി വിഭാഗത്തിലെ ഒന്നും രണ്ടും സ്ഥാനക്കാർക്ക് 60000, 40000 എന്നിങ്ങനെയും തുക സമ്മാനിക്കും.

\"\"


റവന്യൂ ജില്ലയിൽ എ ഗ്രേഡും ഒന്നാം സ്ഥാനവും ലഭിക്കുന്ന പ്രൈമറി, സെക്കൻഡറി തലത്തിലെ പി.ടി.എ കൾക്ക് സംസ്ഥാനതലത്തിൽ മത്സരിക്കുവാൻ യോഗ്യത ഉണ്ടായിരിക്കും.
സംസ്ഥാനതലത്തിൽ വിജയികളാകുന്ന പി.ടി.ഐ കൾക്ക് യഥാക്രമം 50000, 40000, 30000, 20000, 10000 എന്നിങ്ങനെയായിരിക്കും അവാർഡ് തുക.
അപേക്ഷ അയക്കുന്നതിനും മറ്റ് വിവരങ്ങൾക്കും www.education.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Follow us on

Related News