തിരുവനന്തപുരം: സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ രാജ്യത്ത് മികച്ചവിജയം നേടിയത് തിരുവനന്തപുരം മേഖല. 97.67 ശതമാനമാണ് തിരുവനന്തപുരം മേഖലയിലെ വിജയം. 97.05 ശതമാനം വിജയവുമായി ബെംഗളൂരുവാണ് രണ്ടാം സ്ഥാനത്ത്. ചെന്നൈ (96.17 %), പടിഞ്ഞാറൻ ഡൽഹി (94.61 %), കിഴക്കൻ ഡൽഹി (94.24 %) എന്നിവയാണ് ആദ്യ 5 സ്ഥാനങ്ങളിൽ വരുന്ന മറ്റു മേഖലകൾ. ഏറ്റവും കുറവ് വിജയശതമാനം പട്നയിലാണ് – 74.57. 82.49 ശതമാനം പേർ പ്രയാഗ്രാജ് മേഖലയിൽനിന്നു വിജയിച്ചു. വിജയികളുടെ എണ്ണത്തിൽ അഖിലേന്ത്യാതലത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ 5.38 ശതമാനം വർധനയുണ്ടായി. മുൻവർഷങ്ങളിലും ഒന്നാമതായിരുന്നു തിരുവനന്തപുരം. 2018, 2019 വർഷങ്ങളിൽ വിജയശതമാനം യഥാക്രമം 97.32, 98.2 ആയിരുന്നു.
ചോദ്യപേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ച് അന്വേഷണം: അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു
തിരുവനന്തപുരം:എസ്എസ്എൽസി, പ്ലസ് ടു ചോദ്യപേപ്പർ ചോർച്ച ക്രൈംബ്രാഞ്ച്...