പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഭക്ഷ്യ കിറ്റുകളുടെ വിതരണം നാളെ മുതൽ

Jul 8, 2020 at 9:43 pm

Follow us on

തിരുവനന്തപുരം: സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉള്‍പ്പെട്ട കുട്ടികള്‍ക്കുളള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭക്ഷ്യ കിറ്റ് വിതരണം നാളെ മുതൽ ആരംഭിക്കും. കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 10.30 ന് മുഖ്യമന്ത്രി ടെലി കോൺഫറൻസിലൂടെ നിർവഹിക്കും. മന്ത്രി സി.രവീന്ദ്രനാഥ് തൃശ്ശൂർ ജില്ലയിലെ കോടാലി ഗവ. എൽ.പി സ്കൂളിൽ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് നേരിട്ട് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യും. മന്ത്രി പി.തിലോത്തമന്‍ ചേർത്തലയിൽ നടക്കുന്ന വിതരണ ചടങ്ങിൽ പങ്കെടുക്കും.
വിദ്യാർത്ഥികൾക്കായി സ്കൂളുകളിൽ ഭക്ഷ്യകിറ്റുകൾ എത്തിക്കുന്നത് സപ്ലൈകോ ആണ് ആദ്യഘട്ടത്തിൽ പ്രീ-പ്രൈമറി കുട്ടികള്‍ക്കാണ് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യുക. പ്രൈമറി, അപ്പര്‍ പ്രൈമറി വിഭാഗങ്ങള്‍ക്കുളള കിറ്റ് വിതരണം പിന്നീട് നടത്തും. നാളെ മുതൽ സ്‌കൂളുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾ ഭക്ഷ്യക്കിറ്റുകൾ കൈപ്പറ്റണം.
സര്‍ക്കാർ നിഷ്‌കര്‍ഷിച്ചിട്ടുളള ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും കൃത്യമായ സാമൂഹിക അകലവും പാലിച്ചുകൊണ്ടുവേണം അധ്യാപകർ കിറ്റുകൾ വിതരണം നടത്താൻ.

\"\"

Follow us on

Related News