പ്രധാന വാർത്തകൾ
കാലിക്കറ്റ് സര്‍വകലാശാലാ പൊതുപ്രവേശന പരീക്ഷയുടെ അപേക്ഷ തീയതി നീട്ടി: ഇന്നത്തെ കാലിക്കറ്റ് വാർത്തകൾബിഫാം ലാറ്ററൽ എൻട്രി പ്രവേശനം, ജുഡീഷ്യൽ സർവീസ് പരീക്ഷസെറ്റ് 2024: അപേക്ഷാ തീയതി നീട്ടികെ-ടെറ്റ് 2024: അപേക്ഷാ തീയതി നീട്ടിവിദ്യാർത്ഥികൾ അടക്കമുള്ള കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെഡിഎൽഎഡ്, ബി.വോക് പരീക്ഷാഫലങ്ങൾകുറഞ്ഞ ചിലവിൽ മികച്ച പഠനവസരം നൽകി കാലിക്കറ്റ്‌ സർവകലാശാലയിൽ ഇന്റഗ്രേറ്റഡ് പിജിബിരുദ പ്രവേശനം: സിയുഇടി- യുജി മെയ് 15 മുതൽസ്കൂൾ അധ്യാപകർക്ക് എഐ സാങ്കേതിക വിദ്യയിൽ മെയ്‌ 2മുതൽ പരിശീലനംKEAM-2024: കോഴ്സുകൾ കൂട്ടിച്ചേർക്കാൻ ഇന്നുകൂടി അവസരം

സംസ്‌കൃത പഠനം ഇനി മികവുറ്റതാക്കാം: \’മധുവാണി\’ പുറത്തിറങ്ങി

Jun 18, 2020 at 7:06 pm

Follow us on

തിരുവനന്തപുരം: സംസ്‌കൃത പഠനം കൂടുതൽ മികവുറ്റതാക്കുന്നതിന്റെ ഭാഗമായി എസ്.സി.ഇ.ആർ.ടി സിഡിറ്റിന്റെ സാങ്കേതിക സഹായത്തോടെ വികസിപ്പിച്ച \’മധുവാണി\’ (ഇന്ററാക്ടീവ് ഡി.വി.ഡി) മന്ത്രി സി. രവീന്ദ്രനാഥ് പ്രകാശനം ചെയ്തു.
പ്രൈമറിതലം മുതൽ സംസ്‌കൃതം പഠിക്കുന്ന വിദ്യാർഥികൾക്കും സംസ്‌കൃതം പഠിക്കാനാഗ്രഹിക്കുന്ന മറ്റുള്ളവർക്കും ഉപകാരപ്രദമാണ്.  സംസ്‌കൃതപഠനം സരളവും സരസവുമാക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം.

അക്ഷരമാല മുതൽ വിഭക്തികൾ വരെയുള്ള സംസ്‌കൃതത്തിന്റെ ബാലപാഠങ്ങൾ അനിമേഷന്റെ സഹായത്തോടെ ഇന്ററാക്ടീവ് രീതിയിൽ പഠിക്കുന്നതിനു ഉപകരിക്കുന്നതാണിത്.
പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻബാബു. കെ., എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജെ. പ്രസാദ്, എസ്.എസ്.കെ ഡയറക്ടർ ഡോ. എ.പി. കുട്ടികൃഷ്ണൻ, സി.ഡിറ്റ് പ്രതിനിധി മനോജ്കൃഷ്ണൻ. പി, എസ്.സി.ഇ.ആർ.ടി റിസർച്ച് ഓഫീസർ വി. ശ്രീകണ്ഠൻ എന്നിവർ സംബന്ധിച്ചു.
സംസ്ഥാനത്തെ സംസ്‌കൃതം പഠിപ്പിക്കുന്ന പൊതുവിദ്യാലയങ്ങളിൽ ഡി.വി.ഡിയും കൈപ്പുസ്തകങ്ങളും എത്തിക്കും. അതിനുപുറമെ www.scert.kerala.gov.in  ൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

Follow us on

Related News