തിരുവനന്തപുരം:കേരള മീഡിയ അക്കാദമി ഹയർസെക്കൻഡറി, കോളേജ് വിദ്യാർത്ഥികൾക്കായി പലസ്തീൻ വിഷയത്തിൽ വാർത്ത അവതരണ മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിന് അപേക്ഷിക്കാനുള്ള തീയതി ജനുവരി 10 വരെ നീട്ടി. കേരള മീഡിയ അക്കാദമിയുടെ മീഡിയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവർക്ക് യഥാക്രമം 10,000 രൂപ, 7000 രൂപ, 5000 രൂപ വീതം ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുകളും സമ്മാനമായി നൽകും. മത്സരാർത്ഥികൾ അഞ്ച് മിനിറ്റിൽ കുറയാത്ത വാർത്താബുള്ളറ്റിൻ തയ്യാറാക്കി അവതരിപ്പിച്ച് അയയ്ക്കണം. വായിച്ച വാർത്തകൾ ഇമെയിൽ മുഖേന അയക്കാവുന്ന രീതിയിൽ എംപി4 (MP4) ഫോർമാറ്റിൽ ആയിരിക്കണം അയക്കേണ്ടത്. പത്രവാർത്തകൾ അതേപടി അനുകരിച്ച് അവതരിപ്പിക്കരുത്. മത്സരാർത്ഥികളുടെ വാർത്തകൾ തയ്യാറാക്കുന്നതിലുള്ള അഭിരുചിയും സർഗ്ഗശേഷിയും അവതരണ മികവുമാണ് പരിഗണിക്കുക. മത്സരത്തിനായി മുതിർന്നവരുടെ സഹായം സ്വീകരിക്കരുത്. (സാങ്കേതിക സൗകര്യം ഒരുക്കൽ ഒഴികെ) താത്പര്യമുള്ളവർ ജനുവരി 10ന് വൈകിട്ട് അഞ്ചിന് മുമ്പ് വാർത്താ ബുള്ളറ്റിൻ തങ്ങളുടെ പേരും മേൽവിലാസവും ഫോൺ നമ്പറും സഹിതം mediaclub.gov@gmail.com എന്ന ഇമെയിൽ ഐഡിയിലേക്കോ 9633214169 എന്ന വാട്സാപ്പ് നമ്പറിലേക്കോ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: 99633214169, 0471-2726275,0484-2422275.
കേരള മീഡിയ അക്കാദമിയുടെ വീഡിയോ എഡിറ്റിങ് കോഴ്സ്: സീറ്റൊഴിവ്
തിരുവനന്തപുരം:സർക്കാർ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം...