പ്രധാന വാർത്തകൾ
വിഎച്ച്എസ്ഇ വിഭാഗത്തിൻ്റെ നാഷണൽ സർവീസ് സ്കീം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചുഡൽഹി സർവകലാശാല ബിരുദ കോഴ്സുകൾ: മൂന്നാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം 15വരെഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് പ്രവേശനം: സ്പോട്ട് അഡ്മിഷൻ 24ന്എംബിബിഎസ്, ബിഡിഎസ് രണ്ടാംഘട്ട അലോട്ട്മെന്റ് നടപടികൾ തുടങ്ങി: ഓപ്ഷൻ കൺഫർമേഷന് അവസരംആയൂർവേദ, ഹോമിയോ, സിദ്ധ, യുനാനി, അഗ്രികൾച്ചർ, ഫോറസ്ട്രി, ഫിഷറീസ്, വെറ്ററിനറി പ്രവേശനം: ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചുപരീക്ഷകൾ ഇന്ന് അവസാനിക്കുന്നു: സ്കൂളുകൾ നാളെ അടയ്ക്കുംപേരാമ്പ്രയിൽ 61 സ്കൂൾ വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചുകേരള സർവകലാശാല സെനറ്റ് ഹാളിൽ എസ്എഫ്ഐ -കെഎസ്‌യു സംഘർഷം: സെനറ്റ് തെരഞ്ഞെടുപ്പ് റദ്ദാക്കിഅസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ യോഗ ഇൻസ്ട്രക്ടർ കോഴ്‌സ്സംസ്ഥാനത്ത് 4പുതിയ ഗവ.ഐടിഐകൾക്ക് മന്ത്രിസഭയുടെ അനുമതി: ഇതിൽ 60തസ്തികകളും

തലമുറകൾക്ക് വഴികാട്ടുന്ന അധ്യാപകർ: ഇന്ന് അധ്യാപക ദിനം

Sep 5, 2024 at 5:30 am

Follow us on

തിരുവനന്തപുരം:വിദ്യാധനം സർവ്വധനാൽ പ്രധാനം എന്ന് വിശ്വസിക്കുന്നവരാണ് മലയാളികൾ. ആ വിദ്യ പകരുന്നവർ ഈശ്വരന് തുല്യം. ഇന്ന് അധ്യാപക ദിനം. വിദ്യാഭ്യാസ മേഖലയ്ക്ക് എണ്ണമറ്റ സംഭാവനകൾ നൽകിയ ചിന്തകനും, രാഷ്ട്രപതിയുമായിരുന്ന ഡോ.എസ് രാധാകൃഷ്ണന്റെറെ ജന്മദിനം. 1962 ൽ ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമാണ് അദ്ദേഹത്തിന്റെ ജന്മദിനം അധ്യാപക ദിനമായി ആചരിക്കാൻ തുടങ്ങിയത്. അക്ഷരങ്ങളിലൂടെ അറിവിന്റെ പുതു ലോകത്തിലേക്ക് ചുവടുവെക്കുന്ന കുഞ്ഞുങ്ങൾ മുതൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നാളെയുടെ അവിഭാജ്യഘടകമാകാൻ പോകുന്ന ഓരോ മനുഷ്യന്റെയും നിഴൽ പോലെ നേർവഴി കാണിച്ച ഓരോ അധ്യാപകരെയും ഈ അവസരത്തിൽ ഓർക്കേണ്ടതായുണ്ട്. പിന്നീടങ്ങോട്ട് ഓരോ ചവിട്ടുപടികളും കയറാൻ നമ്മെ പ്രേരിപ്പിച്ച, ഇടപഴകുന്ന ഓരോ മനുഷ്യൻ്റെയും ജീവിതത്തിൽ അത്രത്തോളം സ്വീധീനം ചെലുത്താൻ കഴിയുന്ന വിഭാഗമാണ് അധ്യാപകർ.

അങ്ങനെ വിദ്യാലയ ജീവിതത്തിൽ കടന്നുവന്നിട്ടുള്ള ഓരോ അധ്യാപകരെയും ഓർക്കാൻ ഒരു ദിനം. കുട്ടികൾക്ക് പാഠഭാഗങ്ങൾ ചൊല്ലിക്കൊടുക്കുക മാത്രമല്ല, മറിച്ച് വ്യത്യസ്‌തമായ സാമൂഹിക സാഹചര്യങ്ങളെ, അവയുടെ പരിമിതികളെ അവയിലെ അവസരങ്ങളെയെല്ലാം സൂക്ഷമായി നിരീക്ഷിക്കാനും അവയെ പ്രയോജനപ്പെടുത്താനും വേണ്ട രീതിയിൽ കുട്ടിയുടെ മനസ്സിനെ പാകപ്പെടിത്തിയെടുക്കുകയെന്ന ധർമ്മം കൂടിയുണ്ട് അധ്യാപകന്. കേവലം പരീക്ഷയെ നേരിടാൻ മാത്രമുള്ള അറിവല്ല, മറിച്ച് സഹജീവിബന്ധവും സ്നേഹവും കരുണയും എല്ലാം പഠിക്കുന്നതും അധ്യാപകനിൽ നിന്നു തന്നെ. ഇന്നോളമുണ്ടായിട്ടുള്ള വിദ്യാഭ്യാസ ജീവിതത്തിൽ ആദ്യത്തേതാണ് കൊറോണക്കാലത്ത് കുരുന്നുകൾക്ക് ഓൺലൈൻ പഠനത്തിൻ്റെ വിവിധ ഘട്ടങ്ങൾ നേരിടേണ്ടി വന്നത്. എന്നാൽ ദുഷ്കരമായി തോന്നിയ ആ അവസ്ഥയും തരണം ചെയ്യാൻ കുട്ടികളെ പ്രേരിപ്പിച്ചത് അധ്യാപകർ പിൻബലമാണ്. എല്ലാ നന്മയുടെയും ഉറവിടമായി അധ്യാപനം ഇന്നും മഹത്വപൂർണ്ണമായ ആദരവ് ഏറ്റുവാങ്ങുന്നു. ഏത് ദുഷ്കരമായ സാഹചര്യത്തിലും തങ്ങളുടെ വിദ്യാർത്ഥികൾക്ക് അറിവ് പകർന്നു നൽകാൻ അഹോരാത്രം പ്രവർത്തിക്കുന്ന അധ്യാപകർക്ക് ഈ ദിനത്തിൽ ”സ്കൂൾ വാർത്ത”യുടെ ഹൃദയം നിറഞ്ഞ ആശംസകൾ.

Follow us on

Related News