editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ഒന്നാംവർഷ ഹയർ സെക്കന്ററി ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണ്ണയ ഫലംഖേലോ ഇന്ത്യാ യോഗ്യത നേടി കാലിക്കറ്റ് വനിതാ ഹോക്കി ടീംപ്രായോഗിക പരീക്ഷ, സ്പോട്ട് അഡ്മിഷൻ: കണ്ണൂർ സർവകലാശാല വാർത്തകൾപരീക്ഷാഫലങ്ങൾ, പരീക്ഷാ തീയതി, പരീക്ഷാ അപേക്ഷ, പ്രാക്റ്റിക്കൽ: എംജി സർവകലാശാല വാർത്തകൾവൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി ഈവർഷം മുതൽ തൊഴിൽമേളകൾസ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ്, ഉപന്യാസ, പ്രസംഗ മത്സരങ്ങള്‍ നാളെഎംടെക് സ്പോട്ട് അഡ്മിഷൻ, 7 പരീക്ഷകളുടെ ഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾപരീക്ഷാ ഫലം, പരീക്ഷാ അപേക്ഷ, മൂല്യനിര്‍ണയ ക്യാമ്പ്: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾസതേൺ ഇന്ത്യ സയൻസ് ഫെയറിന് തുടക്കം: വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പങ്കാളിത്തംഹാൾ ടിക്കറ്റ് വിതരണം, പ്രിൻസിപ്പൽമാരുടെ യോഗം: കണ്ണൂർ സർവകലാശാല വാർത്തകൾ

സംസ്‌കൃത പഠനം ഇനി മികവുറ്റതാക്കാം: ‘മധുവാണി’ പുറത്തിറങ്ങി

Published on : June 18 - 2020 | 7:06 pm

തിരുവനന്തപുരം: സംസ്‌കൃത പഠനം കൂടുതൽ മികവുറ്റതാക്കുന്നതിന്റെ ഭാഗമായി എസ്.സി.ഇ.ആർ.ടി സിഡിറ്റിന്റെ സാങ്കേതിക സഹായത്തോടെ വികസിപ്പിച്ച ‘മധുവാണി’ (ഇന്ററാക്ടീവ് ഡി.വി.ഡി) മന്ത്രി സി. രവീന്ദ്രനാഥ് പ്രകാശനം ചെയ്തു.
പ്രൈമറിതലം മുതൽ സംസ്‌കൃതം പഠിക്കുന്ന വിദ്യാർഥികൾക്കും സംസ്‌കൃതം പഠിക്കാനാഗ്രഹിക്കുന്ന മറ്റുള്ളവർക്കും ഉപകാരപ്രദമാണ്.  സംസ്‌കൃതപഠനം സരളവും സരസവുമാക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം.

അക്ഷരമാല മുതൽ വിഭക്തികൾ വരെയുള്ള സംസ്‌കൃതത്തിന്റെ ബാലപാഠങ്ങൾ അനിമേഷന്റെ സഹായത്തോടെ ഇന്ററാക്ടീവ് രീതിയിൽ പഠിക്കുന്നതിനു ഉപകരിക്കുന്നതാണിത്.
പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻബാബു. കെ., എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജെ. പ്രസാദ്, എസ്.എസ്.കെ ഡയറക്ടർ ഡോ. എ.പി. കുട്ടികൃഷ്ണൻ, സി.ഡിറ്റ് പ്രതിനിധി മനോജ്കൃഷ്ണൻ. പി, എസ്.സി.ഇ.ആർ.ടി റിസർച്ച് ഓഫീസർ വി. ശ്രീകണ്ഠൻ എന്നിവർ സംബന്ധിച്ചു.
സംസ്ഥാനത്തെ സംസ്‌കൃതം പഠിപ്പിക്കുന്ന പൊതുവിദ്യാലയങ്ങളിൽ ഡി.വി.ഡിയും കൈപ്പുസ്തകങ്ങളും എത്തിക്കും. അതിനുപുറമെ www.scert.kerala.gov.in  ൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

0 Comments

Related News