പ്രധാന വാർത്തകൾ
മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി

ഫാസ്റ്റ്ഫുഡ് മേക്കിങിൽ കാലിക്കറ്റ്‌ സർവകലാശാലയുടെ പരിശീലനം

Apr 11, 2025 at 7:19 am

Follow us on

തേഞ്ഞിപ്പലം: മികച്ച രീതിയിൽ ഫാസ്റ്റ് ഫുഡ് തയ്യാറാക്കാൻ ഇപ്പോൾ നിങ്ങൾക്ക് പരിശീലനം നേടാം. കാലിക്കറ്റ്‌ സർവകലാശാലയുടെ അംഗീകാരത്തോടെയാണ് പരിശീലനം.
കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ്‌ലോങ് ലേണിങ് ആന്‍ഡ് എക്സ്റ്റന്‍ഷന്‍ വകുപ്പ് ഫാസ്റ്റ് ഫുഡ് തയ്യാറാക്കുന്നതിന് 10 ദിവസത്തെ പരിശീലനം നല്‍കുന്നു. ഏപ്രില്‍ 19-ന് തുടങ്ങുന്ന കോഴ്‌സിലേക്ക് ഇപ്പോൾ രജിസ്റ്റര്‍ ചെയ്യാം. വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. പരിശീലനത്തിന് ആവശ്യമായ സാമഗ്രികളുടെ ചെലവായ 1000 രൂപ അപേക്ഷകര്‍ വഹിക്കണം. പഠനവകുപ്പില്‍ നേരിട്ടെത്തിയോ താഴെ കാണുന്ന നമ്പറില്‍ വിളിച്ചോ രജിസ്റ്റർ ചെയ്യാം.
വിലാസം: വകുപ്പുമേധാവി, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലൈഫ് ലോങ് ലേണിങ് ആന്‍ഡ് എക്സ്റ്റന്‍ഷന്‍
യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി. പി.ഒ., മലപ്പുറം- 673 635. ഫോണ്‍: 9544103276

Follow us on

Related News