[adning id="32774"]
തിരുവനന്തപുരം:കേരള മീഡിയ അക്കാദമി കൊച്ചി സെന്ററിൽ നടത്തുന്ന മൂവി ക്യാമറ പ്രൊഡക്ഷൻ ഡിപ്ലോമ കോഴ്‌സിലേക്ക് ജൂൺ 20 വരെ അപേക്ഷിക്കാം. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ രണ്ടര മാസമാണ് കോഴ്‌സിന്റെ കാലാവധി. 25 സീറ്റുകൾ ഉണ്ട്. സർക്കാർ അംഗീകാരമുള്ള കോഴ്‌സിന് 25,000 രൂപയാണ് ഫീസ്. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി ഇല്ല. പ്രമുഖ ക്യാമറ നിർമ്മാണ കമ്പനികളുടെ സാങ്കേതിക സഹായത്തോടെയാണ് കോഴ്‌സ് രൂപകൽപ്പന ചെയ്തിട്ടുള്ളത്.
[adning id="32271"]
ലൈറ്റിംഗ്, ലെൻസ്, ചിത്രീകരണം മുതലായവയിൽ ഊന്നൽ നൽകിയ സമഗ്ര പഠന പദ്ധതിയാണിത്. അപേക്ഷ അയക്കേണ്ട വിലാസം - സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-682030. https://forms.gle/981kctxk6KJHQpDE8 ലിങ്കിലൂടെ അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 20. വിശദവിവരങ്ങൾക്ക്: http://keralamediaacademy.org. ഫോൺ: 9447607073, 0484-2422275.
[adning id="32573"]








