കേരള കലാമണ്ഡലത്തിൽ എട്ടാം ക്ലാസ്സ്‌ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

തൃശ്ശൂർ : ചെറുതുരുത്തി കേരള കലാമണ്ഡലം കല്പിത സർവകലാശാല ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ്സ് ജയിച്ച 2020 ജൂൺ ഒന്നിന് 14 വയസ്സ് കവിയാത്ത വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഒരാൾക്ക് മൂന്ന് വിഷയത്തിന് അപേക്ഷിക്കാം. കഥകളിവേഷം, കഥകളിസംഗീതം, ചെണ്ട, മദ്ദളം, മിഴാവ്, തിമില-പഞ്ചവാദ്യം, മൃദംഗം, കൂടിയാട്ടം പുരുഷവേഷം, ചുട്ടി എന്നീ വിഷയങ്ങളിൽ ആൺകുട്ടികൾക്ക് മാത്രം അപേക്ഷിക്കാം. തുള്ളൽ, കർണാടകസംഗീതം എന്നീ വിഷയങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. കൂടിയാട്ടം സ്ത്രീവേഷം, മോഹിനിയാട്ടം എന്ന വിഷയങ്ങളിൽ പെൺകുട്ടികൾക്ക് മാത്രവും അപേക്ഷിക്കാം. അപേക്ഷയും വിശദവിവരങ്ങൾ അടങ്ങിയ പ്രോസ്പെക്ടസും കലാമണ്ഡലം വെബ്സൈറ്റിൽ നിന്ന് (www.kalamandalam.org) മെയ് 18 മുതൽ ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 3ന് വൈകിട്ട് നാലു മണിവരെയാണ്. ജൂൺ 15ന് കലാമണ്ഡലം ഹയർസെക്കന്ററി സ്‌കൂളിൽ വെച്ച് നടത്തുന്ന പൊതു വിജ്ഞാന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അപേക്ഷകൾ പരിഗണിക്കുക. ഹാൾടിക്കറ്റ് ലഭിച്ചില്ലെങ്കിലും പരീക്ഷയിൽ പങ്കെടുക്കാം. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ മേൽ തീയതികളിൽ മാറ്റങ്ങൾ വരുകയാണെങ്കിൽ കലാമണ്ഡലം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.

Share this post

scroll to top