തിരുവനന്തപുരം : പി.എസ്.സി ബിരുദതല പരീക്ഷകൾക്കുള്ള ചോദ്യങ്ങൾ മലയാളത്തിൽ ആക്കാൻ പി.എസ്.സി യോഗത്തിൽ തീരുമാനമായി. മലയാളത്തിന് പുറമെ തമിഴ്, കന്നഡ മാധ്യമങ്ങളിലും ചോദ്യങ്ങൾ ലഭിക്കുമെന്ന് പി.എസ്.സി അറിയിച്ചു. എന്നാൽ ഉദ്യോഗാർഥികളിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് വരുന്നത്. തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം പേർ രംഗത്തു വന്നിട്ടുണ്ട്. പി.എസ്.സി നിലവിൽ വിജ്ഞാപനം പുറപ്പെടുവിച്ച പരീക്ഷകൾക്ക് തീരുമാനം ബാധകമാണോയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ബാധകമാണെങ്കിൽ എസ്.ഐ ഉൾപ്പെടെയുള്ള യൂണിഫോം സർവീസ് പരീക്ഷകൾക്കും ചോദ്യങ്ങൾ മലയാളത്തിൽ ലഭിക്കും.

0 Comments