സിബിഎസ്ഇ പ്ലസ് ടു പരീക്ഷകൾ ജൂലൈ ഒന്നുമുതൽ

ന്യൂഡൽഹി: കൊറോണ വ്യാപനത്തെ തുടർന്ന് മാറ്റിവച്ച സി.ബി.എസ്.ഇ 10, പ്ലസ് ടു പരീക്ഷകൾ ജൂലൈ ഒന്ന് മുതൽ പതിനഞ്ച് വരെ നടക്കും. ലോക്‌ഡൗൺ മൂലം നടക്കാതെ പോയ കംപ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ പ്രാക്ടീസ്, ഇൻഫർമേഷൻ, ഇൻഫർമേഷൻ ടെക്‌നോളജി, ഹിന്ദി, ഹിന്ദി കോർ, ബിസിനസ് സ്റ്റഡീസ്, ഭൂമിശാസ്ത്രം, ഹോം സയൻസ്, സോഷ്യോളജി, ബയോ ടെക്നോളജി തുടങ്ങി പന്ത്രണ്ട് വിഷയങ്ങളിലെ പരീക്ഷകളാണ് പുതിയ തിയ്യതികളിൽ നടക്കുക. മാനവ വിഭവശേഷി വകുപ്പ് മന്ത്രി
രമേശ് പൊഖ്‌രിയാൽ നിഷാങ്ക് ആണ് പ്രഖ്യാപനം നടത്തിയത്. കേരളത്തിൽ പത്താം ക്ളാസ് പരീക്ഷ നേർത്തെ പൂർത്തിയായെങ്കിലും മറ്റു സംസ്ഥാനങ്ങളിലും കലാപബാധിത വടക്കുകിഴക്കൻ ഡൽഹിയിലും ആറു വിഷയങ്ങളിൽ പരീക്ഷ നടക്കാനുണ്ട്. ഡൽഹിയിൽ ഒഴികെ പത്താം ക്ലാസ് പരീക്ഷകൾ റദ്ധാക്കിയെന്ന് കഴിഞ്ഞ ദിവസം അറിയിപ്പ് വന്നെങ്കിലും ഇതും ജൂലൈ ഒന്നു മുതൽ നടത്താനാണ് തീരുമാനം.

Share this post

scroll to top