പ്രധാന വാർത്തകൾ
കേരള ഹൈക്കോടതിയിൽ അസിസ്റ്റൻ്റ് തസ്തികകളിൽ നിയമനം: അപേക്ഷ 3മുതൽഒന്‍പതാം ക്ലാസില്‍ പാഠ്യപദ്ധതി പരിഷ്കരണമുണ്ടാകില്ലെന്ന് സിബിഎസ്ഇസംസ്കൃത സർവകലാശാലയിൽ നാടക പഠനത്തിൽ പിജി കോഴ്സ്: വിശദവിവരങ്ങൾ അറിയാം22 ദിവസത്തിനുള്ളിൽ പിജി ഫലം പുറത്തുവിട്ട് കാലിക്കറ്റ് സർവകലാശാല3,4, 6,7 ക്ലാസുകളിലെ പരീക്ഷാഫലം വന്നു: അതിവേഗം ഡിഇഡിരക്ഷിതാക്കൾക്കും നാട്ടുകാർക്കും അഭിപ്രായം അറിയിക്കാം: പഠന പിന്തുണാ പരിപാടി ഏപ്രിൽ മുതൽസംസ്കൃത സർവകലാശാലയിൽ ഓൺലൈൻ കോഴ്സുകൾകുറഞ്ഞ ഫീസില്‍ എം.എസ്ഡബ്ല്യു പഠിക്കാം: വാര്‍ഷിക ഫീസ്‌ 6500 രൂപഐഐടി കാൺപൂരിൽ വിവിധ വിഷയങ്ങളിൽ ഓൺലൈൻ പിജി കോഴ്സുകൾപിഎച്ച്ഡി പ്രവേശനത്തിന് ഇനി നെറ്റ് സ്കോർ: മാറ്റം ഈ വർഷം മുതൽ

ഇന്ന് നടന്ന ക്യുഐപി യോഗത്തിലെ പ്രധാന തീരുമാനങ്ങൾ

Apr 21, 2020 at 1:43 pm

Follow us on

  1. SSLC/ HSS പരീക്ഷ ലോക്ഡൗണിന് ശേഷം .മേയ് 3 ന് ശേഷം 7-10 ദിവസം കഴിഞ്ഞ് നടത്താനാകുമെന്ന് പ്രതീക്ഷ.
  2. SSLC , +2 പരീക്ഷകൾ വേണ്ടിവന്നാൽ രാവിലെയും ഉച്ചയ്ക്കുമായി നടത്തും.
    +1 പരീക്ഷ അല്പം നീട്ടിവെക്കുന്നതും ആലോചിക്കും.
    നിലവിൽ 3 പരീക്ഷകൾക്കും കുടി 12 ലക്ഷം കുട്ടികൾ സ്കൂളിലെത്തിയിരുന്നു. ഈ വിധം ക്രമീകരിച്ചാൽ 4 ലക്ഷം കുട്ടികൾ മാത്രമേ ഒരു നേരം സ്കൂളുകളിൽ എത്തേണ്ടി വരൂ.
  3. ഏതെങ്കിലും പ്രദേശത്ത് ഹോട് സ്പോട്ടുകൾ / ഗൾഫ് ലോക് ഡൗൺ നിലനിൽക്കുന്നുവെങ്കിൽ ആ സാഹചര്യം കൂടി പരിഗണിച്ചേ പരീക്ഷ തീരുമാനിക്കൂ.
  4. D EI.Ed പരീക്ഷ ഉൾപ്പെടെ പരീക്ഷാ ഭവൻ നടത്തുന്ന ഇതര പരീക്ഷകളും ലോക്ഡൗണിനു ശേഷം തീരുമാനിക്കും
  5. മൂല്യനിർണ്ണയം കേന്ദ്രീകൃത സ്വഭാവത്തിൽ നടത്തും. പരമാവധി എല്ലാ ജില്ലകളിലും കേന്ദ്രങ്ങളും ഉപകേന്ദ്രങ്ങളും
    ഉണ്ടാകും. അധ്യാപകർക്ക് പ്രയാസം ഉണ്ടാകാതെ കഴിവതും വീടിന് സമീപമുള്ള മൂല്യനിർണയ കേന്ദ്രത്തിൽ പങ്കെടുക്കുന്നതിന് അവസരം സൃഷ്ടിക്കും.
  6. പ്രൈമറി വിഭാഗം അധ്യാപകർക്ക് 5 ദിവസത്തെ (20 മണിക്കൂർ) ഓൺലൈൻ പരിശീലനം നടത്തുന്നതിനും തീരുമാനിച്ചു. സമയം അധ്യാപക സംഘടനകളുമായി ആലോചിക്കും. പരിശീലന മൊഡ്യൂൾ മുൻകൂട്ടി സംഘടനാ ഭാരവാഹികളെ അറിയിക്കും.
  7. ഓൺലൈൻ പരിശീലനത്തിന് വീടുകളിലിരുന്ന് അധ്യാപകർക്ക് പങ്കാളികളാകാം. ഏതെങ്കിലും ദിവസത്തെ പരിശീലനം വിട്ടു പോയാൽ കൈറ്റിന്റെ സൈറ്റിൽ റിക്കോർഡ് ചെയ്തത് ഉപയോഗിച്ച് പരിശീലനം നേടാം.
  8. ഓൺലൈൻ പരിശീലനത്തിനിടെ അധ്യാപകരുടെ സംശയ നിവാരണത്തിന് ഓൺലൈനായി തന്നെ അവസരം ഉണ്ടാകും
  9. ഹയർ സെക്കൻററിയിലെ ഹൈടെക് സംവിധാനം സംബന്ധിച്ച ഡേറ്റ കളക്ഷൻ (സർവ്വേ ) സംബസിച്ച ദുരൂഹതകൾ അവസാനിപ്പിക്കുന്നതിനുള്ള വിശദാംശങ്ങൾ സംഘടനകൾക്ക് നൽകും.
  10. സമന്വയ പോർട്ടൽ – അധ്യാപക നിയമനം സംബന്ധിച്ച കാര്യത്തിൽ ഇപ്പോഴുള്ള തടസ്സങ്ങൾ നീക്കാൻ അടിയന്തിരമായി നടപടി സ്വീകരിക്കമെന്ന് പൊതുവിദ്യാഭ്യാസ സെകട്ടറി അറിയിച്ചു.
\"\"

Follow us on

Related News