പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിക്കുന്നു

Mar 20, 2020 at 5:20 pm

Follow us on

തിരുവനന്തപുരം : തിരുവിതാംകൂർ, കൊച്ചിൻ, മലബാർ, ഗുരുവായൂർ ദേവസ്വങ്ങളിലെ വിവിധ തസ്തികകളിലേക്ക് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് വിജ്ഞാപനം പുറപ്പെടുവിച്ചു.
ഗുരുവായൂർ ദേവസ്വത്തിലെ എൽ.ഡി. ക്ലർക്ക് ഉൾപ്പെടെ പത്ത് തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിനും തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പാർട്ട് ടൈം ശാന്തി (പട്ടികജാതി, പട്ടികവർഗം, ഒ.ബി.സി ഉദ്യോഗാർഥികൾക്ക് മാത്രം) രണ്ടാം ആനശേവുകം (ഒ.ബി.സി ഉദ്യോഗാർഥികൾക്ക് മാത്രം) തസ്തികകളിലേക്ക് എൻ.സി.എ നിയമനത്തിനും കൊച്ചിൻ ദേവസ്വം ബോർഡിലെ സിസ്റ്റം മാനേജർ തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിനും മലബാർ ദേവസ്വം ബോർഡിലെ എക്‌സിക്യൂട്ടീവ് ഓഫീസർ ഗ്രേഡ് 4 തസ്തികയിലേക്ക് മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രജീവനക്കാർക്ക് തസ്തികമാറ്റം വഴിയുള്ള നിയമനത്തിനുമാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി ഏപ്രിൽ 18. യോഗ്യത, അപേക്ഷാഫീസ്, പ്രായപരിധി, ഒഴിവുകൾ തുടങ്ങിയ മുഴുവൻ വിവരങ്ങളും www.kdrb.kerala.gov.in ൽ ലഭിക്കും.

\"\"

Follow us on

Related News