കോവിഡ് 19: മാസ്ക് നിർമ്മാണവുമായി ഗോഖലെ സ്കൂളിലെ അധ്യാപകർ

തൃത്താല : കോവിഡ്-19 രോഗഭീഷണി തുടരുന്ന സാഹചര്യത്തില്‍ മാസ്‌ക് നിര്‍മ്മാണവുമായി ഗോഖലെ സ്കൂളിലെ അധ്യാപകർ.മേഖലയിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെ
മാസ്‌ക് ക്ഷാമത്തിന് പരിഹാരം കാണുക  എന്ന ലക്ഷ്യത്തോടെയാണ് കല്ലടത്തൂർ ഗോഖലെ ഗവ.ഹയർ സെക്കൻഡറി സ്ക്കൂളിലെ അധ്യാപകരുടെ നേതൃത്വത്തിൽ മാസ്കുകൾ നിർമ്മിക്കുന്നത്.കോട്ടണ്‍ തുണി ഉപയോഗിച്ചുള്ള പുനരുപയോഗിക്കാവുന്ന മാസ്‌കുകളാണ് നിർമ്മിക്കുന്നത്. അധ്യാപകരായ പ്രിയ , സൂര്യ,വി.എം ബീന,പുഷ്പലത  ബാബുരാജ് പുൽപ്പറ്റ,ഷിജു.ഇ ,ദിവാകരൻ.പി ,ഉണ്ണികൃഷ്ണൻ എം.കെ ,താജിഷ് ചേക്കോട് തുടങ്ങിയരുടെ നേതൃത്വത്തിലാണ് മാസ്കുകൾ നിർമ്മിക്കുന്നത്.ആദ്യഘട്ടത്തിൽ നിർമ്മിച്ച മാസ്കുകൾ പറക്കുളം പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് കൈമാറി.പി.ടി.എ പ്രസിഡന്‍റ് പി.കെ രാമകൃഷ്ണൻ,പ്രധാനാധ്യാപകൻ പി.വി റഫീഖ് ,അലി അസ്ക്കർ, ടി.പി പ്രമോദ് ചന്ദ്രൻ,അസിസ്റ്റൻറ് സർജൻ ഡോ. മുഹമ്മദ് ഫസൽ,ഡോ.മുഹമ്മദ് ഹാസിൻ,  ഹെൽത്ത് ഇൻസ്പെക്ടർ കെ.രാജീവ് , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എ.സൈനുദ്ധീൻ , നഹാസ് എന്നിവർ പങ്കെടുത്തു.നിരവധി രക്ഷിതാക്കളും പൂർവ്വ വിദ്യാര്‍ത്ഥികളും അധ്യാപകരുടെ മാസ്ക് നിർമ്മാണത്തിന് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്.

Share this post

scroll to top