സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക പിഎഫിൽ ലയിപ്പിക്കാനുള്ള സമയപരിധി ഓഗസ്റ്റ്‌ 31 വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ 2005 ജനുവരി ഒന്നുമുതലുള്ള ക്ഷാമബത്ത കുടിശ്ശിക പ്രൊവിഡന്റ് ഫണ്ടിൽ ലയിപ്പിക്കുന്നതിനുള്ള സമയപരിധി സർക്കാർ വീണ്ടും നീട്ടി. സമയപരിധി നീട്ടണമെന്ന ആവശ്യം ശക്തമായതിനെ തുടർന്നാണ് നടപടി. ധനകാര്യ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി.എസ്. മജീദ് ഇതിനുള്ള ഉത്തരവിറക്കി. 2005 ജനുവരി ഒന്ന് മുതൽ 2017 ജനുവരി ഒന്ന് വരെയുള്ള കാലയളവിലെ ക്ഷാമബത്ത കുടിശ്ശിക പ്രോവിഡന്റ് ഫണ്ടിൽ ലയിപ്പിക്കുന്നതിനുള്ള സമയപരിധി 2020 ഓഗസ്റ്റ്‌ 31 വരെ നീട്ടി. ഇതുവരെ അവകാശപ്പെടാത്ത ക്ഷാമബത്ത കുടിശ്ശിക 2020 ഓഗസ്റ്റ്‌ 31 വരെയുള്ള മാസങ്ങളിലെ ശമ്പള ബില്ലിനോടൊപ്പം മാറാവുന്നതും പ്രോവിഡന്റ് ഫണ്ട്‌ അക്കൗണ്ടിൽ ലയിപ്പിക്കാവുന്നതുമാണ്.

Share this post

scroll to top