തിരുവനന്തപുരം: കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങൾക്ക് നൽകിവരുന്ന മൈനോരിറ്റി പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ്, അഗീകൃത പ്രൈവറ്റ് സ്കൂളുകൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പിന് അവസരം. മുൻ വാർഷിക പരീക്ഷയിൽ 50% -ത്തിൽ കൂടുതൽ മാർക്ക് ലഭിച്ചിരിക്കണം. ഒന്നാം ക്ലാസിലെ കുട്ടികൾക്ക് മാർക്ക് നിബന്ധന ബാധകമല്ല. ഒരു കുടുംബത്തിൽ രണ്ട് കുട്ടികൾക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളു. അർഹരായ വിദ്യാർത്ഥികൾ ആദ്യമായി അയക്കുന്നവരാണെങ്കിൽ ഫ്രഷ് [fresh], കഴിഞ്ഞ വർഷം സ്കോളർഷിപ്പ് ലഭിച്ച കുട്ടികൾ പുതുക്കൽ /റിന്യൂവൽ [Renewal] അപേക്ഷയും നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ (എൻ.എസ്.പി) വഴി ഓൺലൈനായി സമർപ്പിക്കണം. www.scholarship.gov.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 31. ഓഫ്‌ലൈൻ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
റെസ്ക്യൂ ഡൈവർ കോഴ്സിലേക്ക് പവർഗ്രിഡ് സ്കോളർഷിപ്പോടെ അവസരം
തിരുവനന്തപുരം:വിഴിഞ്ഞത്തെ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ പുതിയതായി...