പ്രധാന വാർത്തകൾ
സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്കമ്പയിൻഡ് ഹയർ സെക്കൻഡറി ലെവൽ പരീക്ഷ: അപേക്ഷ 7വരെഏപ്രിൽ 19ന് പ്രാദേശിക അവധിദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻബിഫാം ലാറ്ററൽ എൻട്രി പ്രവേശനം: സ്ട്രേ വേക്കൻസി ഫില്ലിങ് അലോട്ട്മെന്റ്പ്രഫഷണൽ ഡിഗ്രി കോഴ്‌സ് പ്രവേശനം: സ്പോർട്സ് ക്വാട്ടകേരള മീഡിയ അക്കാദമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ പ്രവേശനം: വിശദവിവരങ്ങൾ അറിയാംനഴ്‌സിങ് ആൻഡ് പാരാമെഡിക്കൽ ഫീസ് 30വരെസിവിൽ സർവീസ് ഒന്നാം റാങ്ക് ആദിത്യ ശ്രീവാസ്തവയ്ക്ക്: നാലാം റാങ്കുമായി മലയാളിരാജ്യത്തെ വിവിധ വകുപ്പുകളിൽ നിയമനം: വിശദവിവരങ്ങൾ അറിയാം

മൈനോരിറ്റി പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

Aug 27, 2020 at 7:06 pm

Follow us on

\"\"

തിരുവനന്തപുരം: കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങൾക്ക് നൽകിവരുന്ന മൈനോരിറ്റി പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ്, അഗീകൃത പ്രൈവറ്റ് സ്കൂളുകൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പിന് അവസരം. മുൻ വാർഷിക പരീക്ഷയിൽ 50% -ത്തിൽ കൂടുതൽ മാർക്ക് ലഭിച്ചിരിക്കണം. ഒന്നാം ക്ലാസിലെ കുട്ടികൾക്ക് മാർക്ക് നിബന്ധന ബാധകമല്ല. ഒരു കുടുംബത്തിൽ രണ്ട് കുട്ടികൾക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളു. അർഹരായ വിദ്യാർത്ഥികൾ ആദ്യമായി അയക്കുന്നവരാണെങ്കിൽ ഫ്രഷ് [fresh], കഴിഞ്ഞ വർഷം സ്കോളർഷിപ്പ് ലഭിച്ച കുട്ടികൾ പുതുക്കൽ /റിന്യൂവൽ [Renewal] അപേക്ഷയും  നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ (എൻ.എസ്.പി) വഴി ഓൺലൈനായി സമർപ്പിക്കണം. www.scholarship.gov.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 31. ഓഫ്‌ലൈൻ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. 

\"\"

Follow us on

Related News