തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിൽ 2020-21 അദ്ധ്യയന വർഷത്തിലെ പൊതുസ്ഥലംമാറ്റത്തിന് അപേക്ഷ സമർപ്പിച്ചവരിൽ ഒന്നാം ഓപ്ഷൻ ലഭിച്ചവർ ഒഴികെ മറ്റുള്ളവർക്ക് ഹയർ ഓപ്ഷൻ അനുവദിക്കാൻ തീരുമാനം. ഹയർ ഓപ്ഷൻ ലഭിക്കുന്നതിന് താൽപര്യമുള്ളവർ യൂസർ നെയിം, പാസ്വേഡ് എന്നിവ ഉപയോഗിച്ച് tandp.kite.kerala.gov.in ൽ പ്രവേശിച്ച് യെസ് ബട്ടൺ അമർത്തണം. നിലവിലുള്ള ഒഴിവുകൾ വെബ്സൈറ്റിൽ പരിശോധിക്കാം. നിലവിൽ നൽകിയ ഓപ്ഷനുകളിൽ മാറ്റം അനുവദിക്കില്ല. ജൂലൈ 6ന് വൈകിട്ട് 5 വരെ അപേക്ഷ സമർപ്പിക്കാം.
ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ പ്രീ-സ്കൂൾ അധ്യാപകൻ, ഡെവലപ്മെന്റ് തെറാപ്പിസ്റ്റ്: 91,200 രൂപ വരെ ശമ്പളം
തിരുവനന്തപുരം:സംസ്ഥാന സർക്കാരിന് കീഴിലുള്ള ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ...







