തിരുവനന്തപുരം:സ്കോൾ-കേരള ആരംഭിക്കുന്ന പുതിയ ഓൺലൈൻ ക്ലാസിനായി വീഡിയോ ചിത്രീകരിക്കുന്നതിന് അവസരം. ഓൺലൈൻ ക്ലാസുകൾ ചിത്രീകരിച്ച് പരിചയമുള്ള ഏജൻസികളിൽ നിന്നും/ വ്യക്തികളിൽ നിന്നും ഇതിനായി ക്വട്ടേഷനുകൾ ക്ഷണിച്ചു. 30 മിനിട്ട് ദൈർഘ്യമുള്ള ഒരു എപ്പിസോഡ് ദൃശ്യത്തിലും ശബ്ദത്തിലും നല്ല ഗുണനിലവാത്തോടെ നിർമ്മാണം പൂർത്തിയാക്കി കൈമാറുന്നതിനുള്ള ചെലവ് ക്വട്ടേഷനിൽ വ്യക്തമാക്കണം. ക്വട്ടേഷനുകൾ, സെക്രട്ടറി, സ്കോൾ-കേരള, വിദ്യാഭവൻ, പൂജപ്പുര പി.ഒ, തിരുവനന്തപുരം പി.ഒ., പിൻ- 695012 വിലാസത്തിൽ ജനുവരി 27 വൈകിട്ട് 3ന് മുമ്പായി നേരിട്ടോ സ്പീഡ് പോസ്റ്റ് മുഖനയോ ലഭിക്കും വിധം സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: http://scolekerala.org
- മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി
- ‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞു
- പുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെ
- എസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങി
- വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി










