തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിൽ 2020-21 അദ്ധ്യയന വർഷത്തിലെ പൊതുസ്ഥലംമാറ്റത്തിന് അപേക്ഷ സമർപ്പിച്ചവരിൽ ഒന്നാം ഓപ്ഷൻ ലഭിച്ചവർ ഒഴികെ മറ്റുള്ളവർക്ക് ഹയർ ഓപ്ഷൻ അനുവദിക്കാൻ തീരുമാനം. ഹയർ ഓപ്ഷൻ ലഭിക്കുന്നതിന് താൽപര്യമുള്ളവർ യൂസർ നെയിം, പാസ്വേഡ് എന്നിവ ഉപയോഗിച്ച് tandp.kite.kerala.gov.in ൽ പ്രവേശിച്ച് യെസ് ബട്ടൺ അമർത്തണം. നിലവിലുള്ള ഒഴിവുകൾ വെബ്സൈറ്റിൽ പരിശോധിക്കാം. നിലവിൽ നൽകിയ ഓപ്ഷനുകളിൽ മാറ്റം അനുവദിക്കില്ല. ജൂലൈ 6ന് വൈകിട്ട് 5 വരെ അപേക്ഷ സമർപ്പിക്കാം.
രാജ്യത്തെ വിവിധ വകുപ്പുകളിൽ നിയമനം: വിശദവിവരങ്ങൾ അറിയാം
തിരുവനന്തപുരം:രാജ്യത്തെ വിവിധ വകുപ്പുകളിലെ വിവിധ തസ്തികളിലേക്കുള്ള നിയമനത്തിന്...