പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ല

Jan 22, 2026 at 6:05 pm

Follow us on

തിരുവനന്തപുരം: സംസ്ഥാനത്തിന്റ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടത്തുന്ന പഠന പരിഷ്കാരം എസ്എസ്എൽസി പരീക്ഷയെ കൂടുതൽ കടുപ്പമുള്ളതാക്കി മാറ്റുമെന്ന് സൂചന. മാർച്ച് 5മുതൽ ആരംഭിക്കുന്ന എസ്എസ്എൽസി വാർഷിക പരീക്ഷയിലും ഫെബ്രുവരി 16 മുതൽ നടക്കുന്ന മോഡൽ പരീക്ഷയിലും 20 ശതമാനം ചോദ്യങ്ങളും ഏറെ കടുപ്പമേറിയതായിരിക്കും. എസ്.സിഇആർടിയുടെ നിർദേശപ്രകാരമാണ്  ഈ വർഷം മുതൽ മുതൽ എസ്എസ്എൽസി പരീക്ഷയിൽ പുതിയ മാറ്റം നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം എസ്എസ്എൽസി മാതൃക ചോദ്യ പേപ്പർ പുറത്തിറക്കിയത്.

പരീക്ഷയിലെ ആകെ ചോദ്യങ്ങളിൽ 30 ശതമാനം ചോദ്യങ്ങൾ എളുപ്പമുള്ളതായിരിക്കും. 50 ശതമാനം ചോദ്യങ്ങൾ ശരാശരി നിലവാരത്തിലുള്ളതായിരിക്കും. എന്നാൽ അവശേഷിക്കുന്ന 20 ശതമാനം ചോദ്യങ്ങൾ ഏറെ കടുപ്പമുള്ള ചോദ്യങ്ങളായിരിക്കും.
20 ശതമാനം ചോദ്യങ്ങൾ കടുപ്പമുള്ളതാകുന്നതോടെ  മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിക്കുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ കുറവുണ്ടാകും. പുതിയ ചോദ്യപേപ്പറുകൾ കുട്ടികളെ പരിചയപ്പെടുത്തുന്നതിന്‍റെ ഭാഗമായി മുഴുവൻ വിഷയങ്ങളുടെയും മൂന്ന് സെറ്റ് വീതം മാതൃക ചോദ്യപേപ്പറുകൾ എസ്.സി.ഇ.ആർ.ടി വെബ്സൈറ്റ് വഴി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

Follow us on

Related News