പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളം

Jan 23, 2026 at 8:45 pm

Follow us on

തിരുവനന്തപുരം:സംസ്ഥാന സർക്കാരിന് കീഴിലുള്ള ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ (സിഡിസി) പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ് എന്നീ സ്ഥിരം തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഒഴിവുകളുടെ വിവരങ്ങളും യോഗ്യത, ശമ്പളം തുടങ്ങിയ വിവരങ്ങൾ താഴെ:

പ്രീ-സ്‌കൂൾ അധ്യാപകർ

🌐 ഈ തസ്തികയിലേക്ക് എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. പ്രീ-പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് കോഴ്‌സ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റും വേണം. കൂടാതെ പ്രീ-സ്‌കൂൾ ക്ലിനിക്കിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം അനിവാര്യം. സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (സിഎംഡി) വഴിയാണ് നിയമനം. അപേക്ഷകരുടെ ഉയർന്ന പ്രായപരിധി 40 വയസ് ആണ്. 31,100 രൂപ മുതൽ 66,800 രൂപ വരെയാണ് ശമ്പളം.

ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്

🌐 ഈ തസ്തികയിലേക്ക് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റ് (PGDCCD) അല്ലെങ്കിൽ ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റ് (DCCD) യോഗ്യതയും ഉള്ളവർക്ക് അപേക്ഷിക്കാം. നവജാതശിശുക്കളുടെ ഫോളോ-അപ്പ് ക്ലിനിക്കുകളിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം വേണം. അപേക്ഷകരുടെ ഉയർന്ന പ്രായപരിധി 40 വയസ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 43,400 രൂപ മുതൽ 91,200 രൂപ വരെയാണ് ശമ്പളം. ഉദ്യോഗാർത്ഥികൾ http://cmd.kerala.gov.in  വഴി  അപേക്ഷ നൽകണം. അപേക്ഷ നൽകേണ്ട അവസാന തീയതി ഫെബ്രുവരി 4 ആണ്.  

Follow us on

Related News