പ്രധാന വാർത്തകൾ
കെ-ടെറ്റ് യോഗ്യത ഉത്തരവ് മരവിപ്പിച്ചു: സർക്കാർ സുപ്രീംകോടതിയിൽ റിവ്യൂ ഹർജി നൽകുംകേരള പബ്ലിക് സർവിസ് കമീഷൻ നിയമനം: വി​വി​ധ ത​സ്തി​ക​ക​ളി​ലാ​യി ഒട്ടേറെ ഒഴിവുകൾഅധ്യാപകരുടെKTET യോഗ്യത സംബന്ധിച്ച പുതുക്കിയ മാർഗ നിർദ്ദേശങ്ങൾ: ഉത്തരവിറങ്ങികേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്

അധ്യാപകരുടെKTET യോഗ്യത സംബന്ധിച്ച പുതുക്കിയ മാർഗ നിർദ്ദേശങ്ങൾ: ഉത്തരവിറങ്ങി

Jan 2, 2026 at 8:49 am

Follow us on

തിരുവനന്തപുരം:കെ-ടെറ്റ് യോഗ്യതയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിന്യായത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ/എയ്‌ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾക്കും സ്ഥാനക്കയറ്റത്തിനും സംസ്ഥാന സർക്കാർ പുതുക്കിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ഉത്തരവിലെ പ്രധാന നിർദേശങ്ങൾ താഴെ. HS, LP-UP പ്രധാനാധ്യാപക സ്ഥാനക്കയറ്റത്തിന് KTET നിർബന്ധംമാണ്. കെ ടെറ്റ് കാറ്റഗറി I, II എന്നിവയിൽ ഏതെങ്കിലും ഒന്ന് വിജയിച്ചവരെ എൽ.പി., യു.പി. അധ്യാപക നിയമനങ്ങൾക്ക് പരിഗണിക്കാമെന്ന വ്യവസ്ഥ തുടരാവുന്നതാണ്. കെ.ടെറ്റ് കാറ്റഗറി-III യോഗ്യത നേടിയവരെ ഹൈസ്കൂൾ അധ്യാപക നിയമനങ്ങൾക്ക് മാത്രം പരിഗണിച്ചാൽ മതി.
ഹൈസ്കൂൾ തലത്തിലുള്ള ഭാഷാധ്യാപകർ കെ-ടെറ്റ് കാറ്റഗറി-III നേടിയ പക്ഷം കെ.ടെറ്റ്-IV നേടേണ്ടതില്ല എന്ന വ്യവസ്ഥ, പരാമർശം (16) ഉത്തരവിലെ വ്യവസ്ഥയ്ക്ക് വിധേയമായി 01.06.2012 തീയതി പ്രാബല്യത്തിൽ തുടരാവുന്നതാണ്.
SET, NET, MPhil, PHD, MEd യോഗ്യത നേടിയവരെ കെ-ടെറ്റ് കാറ്റഗറി – 1 മുതൽ കെ-ടെറ്റ് കാറ്റഗറി IV വരെ യോഗ്യത നേടുന്നതിൽ നിന്നും ഒഴിവാക്കാമെന്ന പരാമർശം (5) ലെ വ്യവസ്ഥ റദ്ദാക്കുന്നു.
കെ.ടെറ്റ് കാറ്റഗറി-III യോഗ്യതകളോടുകൂടി സർവീസിൽ തുടരുന്ന ഹൈസ്കൂൾ അധ്യാപകരെ മാത്രം പ്രധാന അധ്യാപക തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റ നിയമനങ്ങൾക്കും എച്ച്.എസ്.എസ്.ടി./എച്ച്.എസ്.എസ്.ടി. ജൂനിയർ തസ്തികകളിലേക്കുള്ള ബൈട്രാൻസ്ഫർ നിയമങ്ങൾക്കും പരിഗണിച്ചാൽ മതിയാകും.

LP, UP അധ്യാപകർക്ക് Category 1 / 2 (ഏതെങ്കിലും ഒന്ന് മതിയാകും). SET, NET, MPhil, PhD, MEd നേടിയവർക്കും KTET നിർബന്ധമാണ്. Category 3 നേടിയവർക്ക് ഹൈസ്കൂൾ നിയമനം മാത്രം. Category 3 നേടിയ ഭാഷാധ്യാപർക്ക് Category 4 ആവശ്യമില്ല. (നിബന്ധനകൾക്ക് വിധേയം). C-TET Primary പാസായവരെ Catogory 1 ൽ നിന്നും (LP), C-TET Elementary പാസായവരെ Catogory 2 ൽ നിന്നും (UP) ഒഴിവാക്കാവുന്നതാണ്. CTET Primary Stage യോഗ്യത നേടിയവരെ കെ-ടെറ്റ് കാറ്റഗറി-I-ൽ നിന്നും, CTET Elementary Stage യോഗ്യത നേടിയവരെ കെ-ടെറ്റ് കാറ്റഗറി-II-ൽ നിന്നും ഒ പൊതുനിർദ്ദേശം തുടരാവുന്നതാണ്. CTET Primary Stage പാസ്സായവരെ എൽ.0പി നിയമനങ്ങൾക്കും, CTET Elementary Stage പാസ്സായവരെ യുപി അധ്യാപക നിയമങ്ങൾക്കും പരിഗണിക്കേണ്ടതാണ്.
Elementary Stage യോഗ്യത നേടിയവരെ കെ-ടെറ്റ് കാറ്റഗറി-II-ൽ നിന്നും ഒഴിവാക്കാമെന്ന പൊതുനിർദ്ദേശം തുടരാവുന്നതാണ്. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ തസ്തികയിൽ ഉണ്ടാകുന്ന ഒഴിവുകളിലേക്ക് എച്ച്.എസ്.എസ്.ടി/എച്ച്.എം. കാറ്റഗറിയിൽ നിന്നും പ്രൊമോഷൻ നൽകുന്നതിന് നിലവിലുള്ള രീതി തന്നെ തുടരാവുന്നതാണ്.
എച്ച്.എസ്.ടി/യു.പി.എസ്.ടി/എൽ.പി.എസ്.ടി തസ്തികകളിലേയ്ക്കുള്ള ബൈട്രാന്സ്ഫർ പ്രൊമോഷന്, അതാത് കാറ്റഗറിയിലെ കെ-ടെറ്റ് യോഗ്യത നേടിയ അധ്യാപക/അനധ്യാപകരെ മാത്രം പരിഗണിക്കേണ്ടതാണ്ച.എസ്.ടി/യു.പി.എസ്.ടി/എൽ.പി.എസ്.ടി എച്ച്.എസ്.എസ്.ടി(ജൂനിയർ)/എച്ച്.എസ്.എസ്.ടി തസ്തികയിൽ നിന്നും തസ്തികയിലേയ്ക്കുള്ള ബൈട്രാൻസ്ഫർ പ്രൊമോഷന് അതാത് കാറ്റഗറിയിലെ കെ-ടെറ്റ് യോഗ്യതയും എച്ച്.എസ്.എസ്.ടി. (ജൂനിയർ)/എച്ച്.എസ്.എസ്.ടി. തസ്തികയിലേയ്ക്കുള്ള യോഗ്യതയും നേടിയവരെ യഥാക്രമം പരിഗണിക്കേണ്ടതാണ്.
എച്ച്.എസ്.എസ്.ടി. (ജൂനിയർ) തസ്തികയിലേയ്ക്കു യോഗ്യത നേടിയ ഹയർ സെക്കൻഡറി വിഭാഗത്തിലെ മിനിസ്റ്റീരിയൽ സ്റ്റാഫ്, ലാബ് അസിസ്റ്റന്റ് എന്നിവരെ ബൈട്രാൻസ്ഫർ പ്രൊമോഷന് നിലവിലുള്ള രീതിയിൽ തന്നെ പരിഗണിക്കേണ്ടതാണ്.

Follow us on

Related News