തിരുവനന്തപുരം: സംസ്ഥാനത്ത് നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ തസ്തികകളിൽ ജോലിയെടുക്കുന്നവരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ മന്ത്രിസഭാ തീരുമാനം. ഈ വിഭാഗത്തിൽപ്പെട്ടവരെ പാർട്ട് ടൈം കണ്ടിൻജന്‍റ് ജീവനക്കാരായി സ്ഥിരപ്പെടുത്തും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി പാർട്ട് ടൈം ആയി നിയോഗിച്ച് ഓണറേറിയം, ദിവസവേതന രീതിയിലേക്ക് മാറ്റിയവർ ഉൾപ്പെടെയുള്ളവരും ഇതിന്റെ പരിധിയിൽ വരും. പഞ്ചായത്തുകളിലെയും നഗരസഭകളിലെയും സാംസ്കാരിക നിലയങ്ങളിലും പഞ്ചായത്ത് ലൈബ്രറികളിലും ശിശു മന്ദിരങ്ങളിലും നഴ്സറി സ്കൂളുകളിലും ഓണറേറിയം അല്ലെങ്കിൽ ദിവസവേതന അടിസ്ഥാനത്തിൽ ജോലിയെടുക്കുന്നവരെയാണ് പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്തുക. നടപടിക്രമങ്ങള്‍ പാലിച്ച് നിയമനം ലഭിച്ചവരെയാണ് സ്ഥിരപ്പെടുത്തുക. പതിനൊന്നിന പരിപാടിയുടെ ഭാഗമായോ അല്ലാതെയോ നിയമനം ലഭിച്ചവരും നിലവിൽ പത്തോ അതിലധികമോ വർഷമായി തുടർച്ചയായി പ്രവർത്തിച്ചു വരുന്നരെയാണ് സ്ഥിരപ്പെടുത്തുക.
പ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചു
തിരുവനന്തപുരം:സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരിൽ ആരുടെയും പഠനം മുടങ്ങരുതെന്നാണ് സർക്കാർ...







