തിരുവനന്തപുരം: ക്ഷീരകർഷകർക്കും അവരുടെ ആശ്രിതർക്കും സംവരണമൊരുക്കി ‘മിൽമ’യിൽ തൊഴിൽ നിയമനം നടത്തുന്നു. വലിയൊരു ഇടവേളയ്ക്കുശേഷമാണ് മിൽമയിൽ തൊഴിൽ നിയമനം നടക്കുന്നത്. തിരുവനന്തപുരം മിൽമയിൽ 198 ഒഴിവുകളും ഉത്തര മേഖലയിലെ മലബാർ മിൽമയിൽ 47ഒഴിവുകളും ഉൾപ്പെടെ ആകെ 245 പേരെയാണ് വിവിധ തസ്തികളിലേക്ക് നിയയമിക്കുന്നത്. ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണിയാണ് പ്രഖ്യാപനം നടത്തിയത്. നിയമന നടപടികൾക്കായി പ്രത്യേക റിക്രൂട്ട്മെന്റ് കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്.
ക്ഷീരകർഷകരുടെ സ്ഥാപനം എന്ന നിലയിൽ ക്ഷീരകർഷകർക്കും അവരുടെ ആശ്രിതർക്കും മുൻഗണന നൽകിയാണ് നിയമനം നടത്തുക. പട്ടികജാതി, പട്ടിക വർഗം, ഭിന്നശേഷി എന്നിവർക്ക് ചട്ടപ്രകാരമുള്ള സംവരണം ഉറപ്പാക്കിയിട്ടുണ്ട്. മാനവ വിഭവശേഷി ശക്തിപ്പെടുത്തി ഉൽപാദനക്ഷമത വർധിപ്പികുകയും ഇതുവഴി മിൽമയെ ഉയർച്ചയിലേക്ക് നയിക്കുകയുമാണ് ലക്ഷ്യം.







.jpg)


