പ്രധാന വാർത്തകൾ
നിങ്ങൾ മികവ് തെളിയിച്ച വനിതയാണോ..?: വനിതാരത്ന പുരസ്കാരത്തിന് അവസരംസ്‌കൂൾ മേധാവികളുടെ സെമിനാർ നാളെമുതൽ തിരുവനന്തപുരത്ത്സംസ്ഥാന സ്കൂൾ കലോത്സവം: തീയതി മാറ്റിICAI CA സെപ്റ്റംബർ ഫലം:  എൽ.രാജലക്ഷ്മിക്ക്‌ ഒന്നാം റാങ്ക്നാളെ 3 ജില്ലകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചുജയിൽ വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ നിയമനം: എസ്എസ്എൽസി പാസായവർക്ക് അപേക്ഷിക്കാംഎമെർജിങ് സയൻസ് & ടെക്നോളജി ഇന്നോവഷൻ കോൺക്ലവിന് നാളെ തുടക്കം: ഒരുലക്ഷം കോടിരൂപയുടെ ഗവേഷണ വികസന-നവീകരണ പദ്ധതികൾഎൻഐടി, ഐഐഐടി പ്രവേശനം: ജെഇഇ മെയിൻ രജിസ്ട്രേഷൻ നവംബർ 27വരെസ്കൂളുകളുടെ പ്രകടനം വിലയിരുത്താൻ അക്കാ​ദ​മി​ക് പെ​ർ​ഫോ​മ​ന്‍സ് റി​പ്പോ​ർ​ട്ട് കാ​ർ​ഡ് നവംബറിൽ 10 ദിവസം സ്കൂൾ അവധി: ശനിയാഴ്ചകളിൽ പ്രവർത്തിദിനമില്ല

സ്‌കൂൾ മേധാവികളുടെ സെമിനാർ നാളെമുതൽ തിരുവനന്തപുരത്ത്

Nov 3, 2025 at 7:47 pm

Follow us on

തിരുവനന്തപുരം:ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വിദ്യാലയങ്ങളിലെ മേധാവിമാർ പങ്കെടുക്കുന്ന സെമിനാറിന് നാളെ തിരുവനന്തപുരത്ത് തുടക്കമാകും. നവംബർ 4, 5, 6 തീയതികളിലായി തിരുവനന്തപുരത്തെ ഹോട്ടൽ ഡിമോറിയിൽ വച്ച് നടക്കുന്ന സെമിനാറിൽ കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന, ലക്ഷദ്വീപ് എന്നിവടങ്ങളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട സ്‌കൂൾ മേധാവികൾ, ഗവേഷകർ, അധ്യാപക-വിദ്യാർഥികൾ, വിദ്യാഭ്യാസ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ഇൻസ്റ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ മാനേജ്‌മെന്റ് ആന്റ് ട്രെയിനിങ് കേരളയുടെ ഭാഗമായി പ്രവർത്തിക്കുന്ന സ്‌കൂൾ ലീഡർഷിപ്പ് അക്കാദമിയാണ് സെമിനാർ സംഘടിപ്പിക്കുന്നത്.


റീജിയണൽ സെമിനാറിന്റെ ഉദ്ഘാടനം നവംബർ 4 രാവിലെ 10 മണിക്ക് മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നടക്കുന്ന വേറിട്ടതും നൂതനവുമായ പ്രവർത്തനങ്ങളും ആശയങ്ങളും ദേശീയ ശ്രദ്ധയിൽ എത്തിക്കുന്നതിനും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മാതൃകകൾ വിലയിരുത്താനും സ്വാംശീകരിക്കാനുമുളള അവസരം ഒരുക്കുകയാണ് സെമിനാറിന്റെ ലക്ഷ്യം. ഉദ്ഘാടനച്ചടങ്ങിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ വാസുകി അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ ഉമേഷ് വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ പ്ലാനിംഗ് ആൻഡ് അഡ്മിനിസ്‌ട്രേഷൻ വൈസ് ചാൻസലർ ഡോ. ശശികല ജി. വഞ്ചാരി മുഖ്യപ്രഭാഷണം നിർവ്വഹിക്കും. സ്‌കൂൾ വിദ്യാഭ്യാസ സംബന്ധിയായ കേസ് സ്റ്റഡികളും ഗവേഷണ പ്രബന്ധങ്ങളും മികച്ച മാതൃകകളും അവതരിപ്പിക്കും.

Follow us on

Related News