തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷ 2026 മാർച്ച് 5മുതൽ. മാർച്ച് 5ന് ആരംഭിക്കുന്ന പരീക്ഷ മാർച്ച് 30ന് അവസാനിക്കും. മന്ത്രി വി. ശിവൻകുട്ടി വാർത്താ സമ്മേളനത്തിലാണ് പരീക്ഷ തിയ്യതികൾ പ്രഖ്യാപിച്ചത്. പരീക്ഷ രാവിലെ 9.30മുതൽ തുടങ്ങും. എസ്എസ്എൽസി ഐ ടി മോഡൽ പരീക്ഷ ഫെബ്രുവരി 2മുതൽ 13വരെ നടക്കും. എസ്എസ്എൽസി ഐടി പരീക്ഷ ഫെബ്രുവരി 2 മുതൽ 13 വരെയാണ്. എസ്എസ്എൽസി മോഡൽ പരീക്ഷ ഫെബ്രുവരി 16മുതൽ 20വരെ നടക്കും. അപേക്ഷയും ഫീസും പിഴകൂടാതെ നവംബർ 12മുതൽ 19വരെ. പിഴയോടെ നവംബർ 21 മുതൽ 26വരെ. മൂല്യം നിർണയം ഏപ്രിൽ 7മുതൽ 25വരെ നടക്കും. ഫലപ്രഖ്യാപനം മേയ് 8ന് നടത്തും. 4,25,000 വിദ്യാർത്ഥികൾ എസ്എസ്എൽസി പരീക്ഷ എഴുതും. പ്ലസ് വൺ പരീക്ഷകൾ മാർച്ച് 5മുതൽ 27വരെ നടക്കും. പ്ലസ് ടു പരീക്ഷകൾ മാർച്ച് 6മുതൽ 28വരെ നടക്കുമെന്നും മന്ത്രി അറിയിച്ചു.
പ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചു
തിരുവനന്തപുരം:സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരിൽ ആരുടെയും പഠനം മുടങ്ങരുതെന്നാണ് സർക്കാർ...









