തിരുവനന്തപുരം: ജില്ലാ മീറ്റിൽ അവസാന സ്ഥാനത്ത് എത്തിയ വിദ്യാർത്ഥിയെ സംസ്ഥാന സ്‌കൂൾ കായികമേളയിൽ അനധികൃതമായി മത്സരിപ്പിച്ചതായി ആരോപണം. സീനിയർ പെൺകുട്ടികളുടെ ഹൈജമ്പ് വിഭാഗത്തിലാണ് അനധികൃത എൻട്രിയെന്നാണ് ആരോപണം. മലപ്പുറം ജില്ലാ സ്കൂൾ കായിക മേളയിൽ അവസാന സ്ഥാനത്ത് എത്തിയ കടകശ്ശേരി ഐഡിയൽ സ്‌കൂളിന്റെ താരമായ കുട്ടിയെ സംസ്ഥാന മീറ്റിൽ മത്സരിപ്പിച്ചുവെന്നാണ് പരാതി. മത്സരഫലത്തിൽ കൃത്രിമം കാണിച്ചാണ് കുട്ടിയെ പങ്കെടുപ്പിച്ചതെന്നും ആരോപണം. ജില്ലാ മീറ്റിൽ വെങ്കലം നേടിയ കുട്ടിയാണ് സംസ്ഥാന മീറ്റിൽ മത്സരിക്കാൻ എത്തിയത്. സംഭവത്തെ തുടർന്ന് സ്‌കൂളിനെതിരെ പരാതിയുമായി മറ്റ് സ്കൂളുകൾ രംഗത്തെത്തി. മലപ്പുറം ഡിഡിഇക്ക് അടക്കം പരാതി നൽകിയിട്ടുണ്ട്. വിദ്യാർത്ഥിനിയുടേത് അനധികൃത എൻട്രിയാണെന്ന് സഹതാരവും ചൂണ്ടിക്കാട്ടി. കായിക മേളയിൽ ഉയർന്ന പ്രായത്തട്ടിപ്പ് വിവാദത്തിന് തൊട്ടു പിന്നാലെയാണ് അനധികൃത എൻട്രി പരാതി കൂടി ഉയരുന്നത്.
5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റം
തിരുവനന്തപുരം:2025-2026 അദ്ധ്യയന വർഷത്തിലെ രണ്ടാം വർഷ ഹയർസെക്കണ്ടറി വിദ്യാർത്ഥികളുടെ ഹിന്ദി...









