തിരുവനന്തപുരം: വിവിധ സർക്കാർ വകുപ്പുകളിൽ 38 തസ്തികകളിലായി നടത്തുന്ന നിയമനത്തിന് കേരള പബ്ലിക് സർവീസ് കമ്മിഷൻ വഴി ഇപ്പോൾ അപേക്ഷിക്കാം. 9 തസ്തികയില്‍ നേരിട്ടുള്ള നിയമനവും 4 തസ്തികളിലേക്ക് തസ്തികമാറ്റവും 25 തസ്തികകളിൽ എന്‍സിഎ നിയമനവുമാണ് നടത്തുന്നത്. 38 തസ്തികകളിലായി നടത്തുന്ന നിയമനങ്ങൾ താഴെ പറയുന്നവയാണ്.
ലൈവ്‌സ്‌റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡ്, ഫാമിങ് കോര്‍പ്പറേഷന്‍ തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളില്‍ ജൂനിയര്‍ അസിസ്റ്റന്റ് നിയമനവും
വിഎച്ച്എസ്ഇയില്‍ ഡപ്യൂട്ടി ഡയറക്ടര്‍ നിയമനവും
സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ കമ്പനി സെക്രട്ടറി നിയമനവും ഖാദി ഗ്രാമ വ്യവസായ ബോര്‍ഡില്‍ ജൂനിയര്‍ കോപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍ നിയമനവും സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ അസിസ്റ്റന്റ് നിയമനവും വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ അറബിക്, പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അറബിക് നിയമനങ്ങളും എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍, ഡ്രൈവര്‍ നിയമനങ്ങൾ തുടങ്ങിയവ നേരിട്ടുള്ള നിയമനങ്ങളാണ്.
കെഎസ്എഫ്ഇ, കെഎസ്ഇബി തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളില്‍ ജൂനിയര്‍ അസിസ്റ്റന്റ് നിയമനവും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പില്‍ കൃഷി ഓഫീസര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ട്രെയിനി), കെഎസ്എഫ്ഇയില്‍ പ്യൂണ്‍, വാച്ച്മാന്‍, വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ ഗ്രേഡ് – 2 (എല്‍ഡിവി) എന്നിവ എന്‍സിഎ testനിയമനങ്ങളിൽപ്പെടുന്നു.
കെഎസ്ഇബിയില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍), വിദ്യാഭ്യാസ വകുപ്പില്‍ യുപി സ്‌കൂള്‍ ടീച്ചര്‍ (തമിഴ് മീഡിയം) എന്നിവ തസ്തികമാറ്റം വഴിയുള്ളതാണ്. ഉദ്യോഗാർഥികൾ http://keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 19 ആണ്.





.jpg)




