തിരുവനന്തപുരം:ഇന്ത്യന്‍ ആര്‍മിയില്‍ സ്ഥിരം കമ്മിഷന്‍ നിയമനത്തിനുള്ള കോഴ്‌സ് പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. അവിവാഹിതരായ ആണ്‍കുട്ടികള്‍ക്കാണ് അവസരം. 2026 ജൂലൈയിൽ ആരംഭിക്കുന്ന 10+2 ടെക്‌നിക്കല്‍ എന്‍ട്രി സ്‌കീം (ടിഇഎസ്) കോഴ്‌സിലേക്കാണ് പ്രവേശനം ലഭിക്കുക. ആകെ 90 സീറ്റുകൾ ഉണ്ട്. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ കോഴ്‌സിൽ ഫിസിക്സ്, കെമിസ്ട്രി, ഗണിതം എന്നിവ പഠിച്ച് മൂന്നിനുംകൂടി ആകെ 60 ശതമാനം മാര്‍ക്കോടെ വിജയിച്ചിർക്ക് അപേക്ഷിക്കാം. 2026 ജൂലായ് ഒന്നിന് പതിനാറര വയസ്സില്‍ താഴെയോ പത്തൊന്‍പതര വയസ്സില്‍ കടുതലോ ആകരുത് അപേക്ഷകരുടെ പ്രായം. 2025-ലെ ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (ജെഇഇ) മെയിന്‍ പേപ്പര്‍ 1 (ബിഇ/ബിടെക്) സ്‌കോര്‍ വേണം. മെഡിക്കല്‍ പരിശോധനയില്‍ വിജയിക്കുകയും നിശ്ചിത ഫിസിക്കല്‍ സ്റ്റാന്‍ഡേഡ്‌സ് തൃപ്തിപ്പെടുത്തുകയും വേണം.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രീ കമ്മിഷന്‍ഡ് ട്രെയിനിങ് അക്കാദമികളില്‍ (പിസിടിഎ) നാലുവര്‍ഷത്തെ പരിശീലനം നൽകും. മൂന്നു വര്‍ഷ പരിശീലനത്തിന് ശേഷം പ്രതിമാസം 56,100 രൂപ നിരക്കില്‍ സ്റ്റൈപ്പൈന്‍ഡ് അനുവദിക്കും.
പരിശീലനം പൂര്‍ത്തിയാക്കുമ്പോള്‍ ലഫ്റ്റനന്റ് റാങ്കില്‍ സ്ഥിരം കമ്മിഷന്‍ ലഭിക്കും. കൂടാതെ എന്‍ജിനിയറിങ് ബിരുദവും നേടാം. കോര്‍ ഓഫ് എന്‍ജിനിയേഴ്‌സ്, കോര്‍ ഓഫ് സിഗ്‌നല്‍സ്, കോര്‍ ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് മെക്കാനിക്കല്‍ എന്‍ജിനിയേഴ്‌സ് എന്നിവയിലായിരിക്കും നിയമനം. പ്രതിവര്‍ഷം 17 മുതല്‍ 18 ലക്ഷം രൂപ വരെ ശമ്പളം ലഭിക്കും. മറ്റാനുകൂല്യങ്ങളും അനുവദിക്കും.
http://joinindianarmy.nic.in വഴി നവംബര്‍ 13വരെ അപേക്ഷ നൽകാം.






.jpg)


