പ്രധാന വാർത്തകൾ
യുപിഎസ്ടി തസ്തികയിൽ സ്ഥലംമാറ്റം മുഖേന അധ്യാപക നിയമനംലോക വിദ്യാർത്ഥിദിനം ഇന്ന്: മാറ്റത്തിന്റെ ഏജന്റുമാരാകാൻ വിദ്യാർത്ഥികളെ ശാക്തീകരിക്കുകഅധ്യാപകരെ..ഇന്ന് സ്കൂളുകളിൽ നിർബന്ധമായും സംഘടിപ്പിക്കേണ്ട കാര്യങ്ങൾ മറക്കണ്ടപത്താം ക്ലാസ് വിദ്യാർത്ഥികളുടെ വിശദാംശങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്തണം: കർശന നിർദേശങ്ങൾ ഇതാകോഴിക്കോട് എൻഐടിയിൽ പാർട്ട്‌ ടൈം, ഫുൾ ടൈം പിഎച്ച്ഡി: അപേക്ഷ 27 വരെമിനിസ്ട്രി ഓഫ് കോർപറേറ്റ് അഫയേഴ്സിൽ 145 ഒഴിവുകൾ: അപേക്ഷ 30 വരെസഹകരണ ബാങ്കുകളിലും സംഘങ്ങളിലും 107 ഒഴിവുകൾ: അപേക്ഷ 10വരെന്യൂനപക്ഷ വിഭാഗം വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ്: അപേക്ഷ ഒക്ടോബർ 22വരെഅടുത്ത അഞ്ചുദിവസം മഴ കനക്കും: എട്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ്സൗത്ത് ഇന്ത്യന്‍ ബാങ്കിൽ ജൂനിയര്‍ ഓഫീസര്‍, ബിസിനസ് പ്രൊമോഷന്‍ ഓഫീസര്‍, സീനിയര്‍ ഡാറ്റ സയന്റിസ്റ്റ് കം അനലിസ്റ്റ്: അപേക്ഷ നാളെയും മറ്റന്നാളും മാത്രം

സഹകരണ ബാങ്കുകളിലും സംഘങ്ങളിലും 107 ഒഴിവുകൾ: അപേക്ഷ 10വരെ

Oct 14, 2025 at 11:58 pm

Follow us on

തിരുവനന്തപുരം: കേരളത്തിലെ സഹകരണ ബാങ്കുകളിലും സഹകരണ സംഘങ്ങളിലും വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. ആകെ 107 ഒഴിവിലേക്കാണ് നിയമനം. ഇതിനായി സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. ജൂനിയർ ക്ലാർക്ക്/ കാഷ്യർ (88 ഒഴിവ്), അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ് (6 ഒഴിവ്), ഡേറ്റ എൻട്രി ഓപ്പറേ റ്റർ (4ഒഴിവ്), സെക്രട്ടറി (4ഒഴിവ്), സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (4ഒഴിവ്), ടൈപ്പിസ്റ്റ് (1ഒഴിവ്) തസ്തികളിലേക്കാണ് നിയമനം.
ഉദ്യോഗാർഥികൾ http://cseb.kerala.gov.in വഴി
റജിസ്റ്റർ ചെയ്യണം. ഇതിനു ശേഷം സ്വന്തം പ്രൊഫൈൽ വഴിയാണ് അപേക്ഷ നൽക്കേണ്ടത്. അപേക്ഷ നൽകാനുള്ള അവസാന തീയതി നവംബർ 10. ഓരോ തസ്തികയിലേക്കും വെവ്വേറെ അപേക്ഷിക്കുക. സഹകരണ സർവീസ് പരീക്ഷാ ബോർഡ് ബോർഡ് നടത്തുന്ന ഒഎംആർ പരീക്ഷയുടെയും സഹകരണ സ്ഥാപനം നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. വിശദ വിവരങ്ങൾക്ക് http://keralacseb.kerala.gov.in സന്ദർശിക്കുക.

സൗത്ത് ഇന്ത്യന്‍ ബാങ്കിൽ ജൂനിയര്‍ ഓഫീസര്‍, ബിസിനസ് പ്രൊമോഷന്‍ ഓഫീസര്‍, സീനിയര്‍ ഡാറ്റ സയന്റിസ്റ്റ് കം അനലിസ്റ്റ്: അപേക്ഷ അവസാനിക്കുന്നു

തിരുവനന്തപുരം: സൗത്ത് ഇന്ത്യന്‍ ബാങ്കിൽ ജൂനിയര്‍ ഓഫീസര്‍, ബിസിനസ് പ്രൊമോഷന്‍ ഓഫീസര്‍, സീനിയര്‍ ഡാറ്റ സയന്റിസ്റ്റ് കം അനലിസ്റ്റ് തസ്തികളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം.7.44 ലക്ഷം വരെയാണ് വാർഷിക വരുമാനം.
ജൂനിയര്‍ ഓഫീസര്‍ തസ്തികളിലേക്ക് അപേക്ഷ നൽകാനുള്ള അവസാന തീയതി ഒക്ടോബര്‍ 15ഉം സീനിയര്‍ ഡാറ്റ സയന്റിസ്റ്റ് തസ്തികളിലേക്ക് അപേക്ഷ നൽകാനുള്ള അവസാന തീയതി ഒക്ടോബര്‍ 16ഉം ആണ്. ഡൽഹി, ബംഗളൂരു, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് നിയമനം. ജൂനിയര്‍ ഓഫീസര്‍ തസ്തികളിലേക്ക് 30 വയസാണ് ഉയർന്ന പ്രായപരിധി. സീനിയര്‍ ഡാറ്റ സയന്റിസ്റ്റ് കം അനലിസ്റ്റ് തസ്തികളിലേക്ക് 45 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ജൂനിയര്‍ ഓഫീസര്‍/ ബിസിനസ് പ്രൊമോഷന്‍ ഓഫീസര്‍ക്ക്‌ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും രണ്ടുവര്‍ഷത്തെ പ്രവർത്തന പരിചയവും വേണം. കൂടാതെ ഹിന്ദി/മറാത്തി ഭാഷകളില്‍ പ്രാവീണ്യമുള്ളവര്‍ക്ക് മുന്‍ഗണന.

സീനിയര്‍ ഡാറ്റ സയന്റിസ്റ്റ് കം അനലിസ്റ്റ് തസ്തികളിൽ അപേക്ഷിക്കുന്നവർക്ക്,
ഇക്കണോമിക്സ്/ സ്റ്റാറ്റിസ്റ്റിക്സ്/ ഓപ്പറേഷന്‍സ്റി സര്‍ച്ച്/ മാത്തമാറ്റിക്സ്/ ബിസിനസ്/എന്‍ജിനിയറിങ് എന്നിവയിൽ എന്തെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദം ആവശ്യമാണ്. കൂടാതെ 7 വര്‍ഷത്തെ പ്രവർത്തി പരിചയം വേണം. ഉദ്യോഗാർഥികൾ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ വെബ്‌സൈറ്റ് https://recruit.southindianbank.bank.in/RDC/ വഴി അപേക്ഷ നൽകണം. അപേക്ഷകള്‍ നല്‍കേണ്ട അവസാന തീയതി ഒക്ടോബര്‍ 15, 16 ആണ്.

Follow us on

Related News