പ്രധാന വാർത്തകൾ
പ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ2026-27 വർഷത്തെ ബിരുദ പ്രവേശനം: CUET-UG രജിസ്‌ട്രേഷൻ ഉടൻവീഡിയോ എഡിറ്റിങ് കോഴ്സ് പരീക്ഷാഫലം പ്രഖ്യാപിച്ചു: ഒന്നാം റാങ്ക് ആഷിക് മോൻ എൽദോസിന്ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടുതൽ ദിവസം അവധി: തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശംപരീക്ഷാ സമ്മർദവും പരീക്ഷാ പേടിയും കുറയ്ക്കുന്നതിനുള്ള “പരീക്ഷ പേ ചർച്ച” ജനുവരിയിൽ: 11വരെ രജിസ്റ്റർ ചെയ്യാംഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, പാരാമെഡിക്കൽ കോഴ്‌സുകൾ: സ്‌പെഷ്യൽ അലോട്ട്‌മെന്റ് 15ന്

ഗവർണറുടെ അധികാരങ്ങളും ചുമതലകളും: പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം പാഠപുസ്തകം പുറത്തിറങ്ങി

Sep 24, 2025 at 1:15 pm

Follow us on

JOIN OUR WHATSAPP CHANNEL https://whatsapp.com/channel/0029Va9ajnf0AgWJ1fnYaF3L

തിരുവനന്തപുരം:സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നടത്തിയ ചർച്ചകളിലൂടെ ഉരുത്തിരിഞ്ഞ കാഴ്ചപ്പാടുകളെ അടിസ്ഥാനമാക്കിയുള്ള പത്താംക്ലാസിലെ പുതിയ സാമൂഹ്യശാസ്ത്രം പാഠപുസ്തകം (രണ്ടാം ഭാഗം) പുറത്തിറങ്ങി. സാമൂഹ്യശാ സ്ത്രത്തിലെ പ്രധാന പഠനമേഖലകളായ ചരിത്രം, രാഷ്ട്രതന്ത്രശാസ്ത്രം, സമൂഹശാസ്ത്രം എന്നി വയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗവർണറുടെ അധികാരങ്ങളും ചുമതലകളും എന്ന തലക്കെട്ടിലാണ് ഗവർണ്ണറുടെ അധികാരങ്ങളും ഭരണ പങ്കും വിവരിക്കുന്നത്. സംസ്ഥാനങ്ങളിലും കേന്ദ്രത്തിലേതുപോലെ പാർലമെന്ററി വ്യവസ്ഥയാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. അതുകൊണ്ട് സംസ്ഥാനത്തിൻ്റെ നാമമാത്ര തലവനാണ് (Nominal leader) ഗവർണർ. യഥാർഥ കാര്യനിർവഹണ അധി കാരം നിക്ഷിപ്തമായിരിക്കുന്നത് മുഖ്യമന്ത്രി തലവനായുള്ള മന്ത്രിസഭയിലാണ്. ആയതിനാൽ ഗവർണർ അധികാരങ്ങൾ നിർവഹിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശപ്രകാരമായിരിക്കണം. ഇത്തരത്തിൽ ഗവർണറുടെ പ്രധാന അധികാരങ്ങളും ചുമതലകളും വിവരിക്കുന്നുണ്ട്. പുസ്തകം താഴെ ഡൗൺലോഡ് ചെയ്യാം.


സംസ്ഥാനത്തിൻ്റെ ജനാധിപത്യപ്രക്രിയയെ സുഗമവും ഭരണഘടനയുടെ അന്തഃസത്തയ്ക്ക് യോജിക്കുംവിധവും മുന്നോട്ടുകൊണ്ടുപോകുവാൻ സംസ്ഥാന സർക്കാരിനെ സഹായിക്കുക എന്ന കടമയാണ് ഗവർണർമാർക്കുള്ളത്. ഗവർണർമാർ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയെ നിയന്ത്രിക്കുന്ന അധി കാരികളല്ല. മറിച്ച് അതിൻ്റെ സുഹൃത്തും ദാർശനികനും വഴികാട്ടിയുമാണ്. ഭരണഘടന അനുശാസിക്കുന്ന രീതിയിലുള്ള, ഗവർണർമാരുടെ ഇടപെടലുകൾ ജനാധിപത്യപ്രക്രിയയെ ശക്തിപ്പെടുത്തുകയും ഭരണഘടനയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുകയും ചെയ്യും.

ആധുനികലോകത്തിന്റെ രൂപപ്പെടലിൽ പ്രധാന പങ്കുവഹിച്ച നവോത്ഥാനകാലഘട്ടത്തിൽ വിവിധ മേഖലകളിലുണ്ടായ മാറ്റങ്ങളെയാണ് ഈ പാഠപുസ്തകത്തിലെ ഒന്നാമത്തെ യൂണിറ്റ് ചർച്ചചെയ്യുന്നത്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന മുദ്രാവാക്യം ലോകത്തിന് നൽകിയ ഫ്രഞ്ച് വിപ്ലവത്തെക്കുറിച്ചും വിവിധകാലഘട്ടങ്ങളിൽ സാമ്പത്തികരംഗത്തുണ്ടായ മാറ്റങ്ങൾ, അവയുടെ പ്രത്യാഘാതങ്ങൾ എന്നിവയെക്കുറിച്ചും തുടർന്നുള്ള ചരിത്ര അധ്യായങ്ങളിൽ ചർച്ചചെയ്യുന്നു. ആധുനികലോകം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ ബഹുജനസമര ങ്ങളിലൊന്നായ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെയും അതിൽ നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ പങ്കിനെയും സവിസ്തരം പ്രതിപാദിക്കുന്നതാണ് അടുത്ത അധ്യായം. സ്വാതന്ത്ര്യാനന്തരം ഇന്ത്യ നേരിട്ട വെല്ലുവിളികളെയും അവ മറികടന്നുകൊണ്ട് നമ്മൾ കൈവരിച്ച നേട്ടങ്ങളെയുമെല്ലാം ചരിത്രപാഠഭാഗങ്ങൾ ചർച്ചയ്ക്ക് വിധേയമാക്കുന്നു.

സാമൂഹ്യശാസ്ത്രപഠനരംഗത്തെ നൂതന മേഖലകളിലൊന്നായ സമൂഹശാസ്ത്രം സാമൂഹികവിഷയങ്ങളെയും പ്രശ്നങ്ങളെയും സാമാന്യബോധജ്ഞാനത്തിനുപരിയായി സമൂഹശാസ്ത്രസങ്കല്പത്തിലൂടെ സമീപിക്കാനുള്ള നൈപുണി നിങ്ങളിൽ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവതരിപ്പിച്ചിട്ടുള്ളത്. ഇന്ത്യൻ സാമൂഹ്യഘടനയെ വിശദമായി ചർച്ചചെയ്യുന്നതാണ് സമൂഹശാസ്ത്രത്തിലെ മറ്റൊരു പാഠഭാഗം. സ്വാതന്ത്ര്യാനന്തരകാലഘട്ടത്തിൽ ഇന്ത്യൻ രാഷ്ട്രീയരംഗത്തുണ്ടായ മാറ്റങ്ങളെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ജനകീയ പ്രക്ഷോഭങ്ങളെയും ഇന്ത്യൻ ജനാധി പത്യം നേരിടുന്ന വെല്ലുവിളികളെയും പ്രതിപാദിക്കുന്ന പാഠഭാഗം രാഷ്ട്രതന്ത്ര ശാസ്ത്രത്തിന്റെ ഭാഗമായി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സാമൂഹ്യജീവിയെന്ന നിലയിൽ വിവിധ വിഷയങ്ങളിൽ കാര്യക്ഷമമായി ഇടപെ ടാനും ജനാധിപത്യബോധത്തോടെ മാനവികമൂല്യങ്ങളെ ഉയർത്തിപ്പിടിച്ച് സമൂഹത്തിന്റെ നെടുംതൂണുകളാവാനും ഈ പാഠപുസ്തകം നിങ്ങൾക്ക് ഒരു വിളക്കുമരമാകുമെന്ന് പ്രതീക്ഷിക്കുന്നു. വൈജ്ഞാനികസമൂഹത്തിൻ്റെ ഭാഗമാകാൻ നിങ്ങൾക്കോരോരുത്തർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നതായും എസ്.സി.ഇ.ആർ.ടി ഡയരക്ടർ ആർ.കെ. ജയപ്രകാശ് ആമുഖ സന്ദേശത്തിൽ പറയുന്നു.

Follow us on

Related News

നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനം

നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ തസ്തികകളിൽ ജോലിയെടുക്കുന്നവരെ പാർട്ട്...