പ്രധാന വാർത്തകൾ
എസ്എസ്എൽസിക്കാർക്ക് ഇ​ന്റ​ലി​ജ​ൻ​സ് ബ്യൂ​റോ​യിൽ സെ​ക്യൂ​രി​റ്റി അ​സി​സ്റ്റ​ന്റ് നിയമനം: അപേക്ഷ 28വരെറി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇന്ത്യയിൽ ഓ​ഫി​സ​ർ നിയമനം: ആകെ 120ഒഴിവുകൾക്രിമിനൽ കേസുകളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രവേശന വിലക്ക്‌കെ-ടെറ്റ് യോഗ്യത: അധ്യാപകരുടെ വിവരങ്ങൾ 2ദിവസത്തിനകം നൽകണംവിവിധ തസ്തികകളിൽ പി.എസ്.സി നിയമനം: അപേക്ഷകൾ ഒക്ടോബർ 3വരെമെഡിക്കൽ പ്രവേശനത്തിൽ ആശങ്കവേണ്ട: ഈ വർഷം അധികമായി 550 സീറ്റുകൾസ്കൂളുകള്‍ക്കായി 5,000 അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ: സ്മാര്‍ട്ട് കാലാവസ്ഥാ കേന്ദ്രങ്ങള്‍ വരെ ഇനി നമ്മുടെ സ്കൂളുകളില്‍10,12 ക്ലാസുകളിൽ 75 ശതമാനം ഹാജര്‍ നിർബന്ധമാക്കി: ഹാജർ ഇല്ലെങ്കിൽ പരീക്ഷ എഴുതനാകില്ല ഗുരുശ്രേഷ്ഠ പുരസ്കാരം 2025: അപേക്ഷ 10വരെഉറങ്ങിക്കിടന്ന കുട്ടികളുടെ കണ്ണിൽ സഹപാഠികൾ പശ ഒഴിച്ച് ഒട്ടിച്ചു: 7പേർ ആശുപത്രിയിൽ

റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇന്ത്യയിൽ ഓ​ഫി​സ​ർ നിയമനം: ആകെ 120ഒഴിവുകൾ

Sep 18, 2025 at 2:38 am

Follow us on

തിരുവനന്തപുരം: റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യയിൽ ഓ​ഫി​സ​ർ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ‘​ഗ്രേ​ഡ് ബി’ ​ത​സ്തി​ക​യി​ൽ ആകെ 120 ഒ​ഴി​വുകളിലേക്കാണ് നിയമനം. ജ​ന​റ​ൽ കേ​ഡ​ർ വിഭാഗത്തിൽ 83 ഒഴിവുകളും ഡി.​ഇ.​പി.​ആ​ർ കേ​ഡ​ർ വിഭാഗത്തിൽ 17 ഒഴിവുകളും,  ഡി.​എ​സ്.​ഐ.​എം കേ​ഡ​ർ വിഭാഗത്തിൽ 20 ഒഴിവുകളുമാണ് ഉള്ളത്. പ്രാ​യ​പ​രി​ധി 2025 സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് 21 വ​യ​സ്സ് തി​ക​യ​ണം. 30 വ​യ​സ്സ് ക​വി​യാൻ പാ​ടി​ല്ല.  850 രൂ​പയും 18 ശ​ത​മാ​നം ജി.​എ​സ്.​ടിയും അപേക്ഷ ഫീസായി അടയ്ക്കണം. പ​ട്ടി​ക, ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 100 രൂ​പ മതി.  ഓ​ൺ​ലൈ​നി​ൽ സെ​പ്റ്റം​ബ​ർ 30ന് ​വൈ​കീ​ട്ട് ആ​റു മ​ണി​വ​രെ അപേ​ക്ഷി​ക്കാം.  തിരഞ്ഞെടുപ്പിനായി കേ​ര​ള​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം, കൊല്ലം, ആലപ്പുഴ, എ​റ​ണാ​കു​ളം, കോ​ട്ട​യം, മ​ല​പ്പു​റം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ന​ഗ​ര​ങ്ങ​ളി​ൽ പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളു​ണ്ട്. വി​ജ്ഞാ​പ​നം http://rbi.org.in ൽ​ ലഭ്യമാണ്. നിയമനം സംബന്ധിച്ച വിശദ വിവരങ്ങൾ താഴെ;

ജ​ന​റ​ൽ വിഭാഗം

🌐ഏ​തെ​ങ്കി​ലും ഒരു വി​ഷ​യ​ത്തി​ൽ 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ (പ​ട്ടി​ക, ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ന് 50 ശ​ത​മാ​നം മ​തി) ബി​രു​ദം വേണം. അതല്ലെങ്കിൽ ടെ​ക്നി​ക്ക​ൽ/​പ്ര​ഫ​ഷ​ന​ൽ ബി​രു​ദ​ക്കാ​രെ​യും പ​രി​ഗ​ണി​ക്കും. അ​ല്ലെ​ങ്കി​ൽ ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ 55 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം അനിവാര്യം.

ഡി​പ്പാ​ർ​ട്മെ​ന്റ് ഓ​ഫ് ഇ​ക്ക​ണോ​മി​ക്സ് ആ​ൻ​ഡ് പോ​ളി​സി റി​സ​ർ​ച്ച്

🌐ഇ​ക്ക​ണോ​മി​ക്സ്/​ക്വാ​ണ്ടി​റ്റേ​റ്റി​വ് ഇ​ക്ക​ണോ​മി​ക്സ്/​മാ​ത്ത​മാ​റ്റി​ക്ക​ൽ ഇ​ക്ക​ണോ​മി​ക്സ്/​അ​പ്ലൈ​ഡ് ഇ​ക്ക​ണോ​മി​ക്സ്/​ഇ​ക്ക​ണോ​മെ​ട്രി​ക്സ്/​ഫി​നാ​ൻ​ഷ്യ​ൽ ഇ​ക്ക​ണോ​മി​ക്സ്/ ബി​സി​ന​സ് ഇ​ക്ക​ണോ​മി​ക്സ്/​അ​നു​ബ​ന്ധ ശാ​ഖ​ക​ളി​ൽ എം.​എ/​എം.​എ​സ്‍സി 55 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ വി​ജ​യി​ച്ചി​രി​ക്ക​ണം. അ​ല്ലെ​ങ്കി​ൽ ഫി​നാ​ൻ​സ്/​അ​നു​ബ​ന്ധ ശാ​ഖ​ക​ളി​ൽ എം.​എ/​എം.​എ​സ്‍സി 55 ശ​ത​മാ​നം മാ​ർ​ക്കോ​ടെ പാ​സാ​യി​രി​ക്ക​ണം. ഇ​ക്ക​ണോ​മി​ക്സി​ൽ ഡോ​ക്ട​റേ​റ്റ് ബി​രു​ദം അ​​ല്ലെ​ങ്കി​ൽ ഗ​വേ​ഷ​ണം/​അ​ധ്യാ​പ​ക പ്രവർത്തി പ​രി​ച​യം ഉണ്ടാവണം.

ഡി​പ്പാ​ർ​ട്മെ​ന്റ് ഓ​ഫ് സ്റ്റാ​റ്റി​സ്റ്റി​ക്സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ മാ​നേ​ജ്മെ​ന്റ് 

🌐സ്റ്റാ​റ്റി​സ്റ്റി​ക്സ്/​മാ​ത്ത​മാ​റ്റി​ക്സ്/​ക്വാ​ണ്ടി​റ്റേ​റ്റി​വ് ഇ​ക്ക​ണോ​മി​ക്സ്/​ഇ​ക്ക​ണോ​മെ​ട്രി​ക്സ്/​അ​നു​ബ​ന്ധ ശാ​ഖ​ക​ൾ/​ഡേ​റ്റ സ​യ​ൻ​സ്/​ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് (മെ​ഷ്യ​ൻ ലേ​ണി​ങ്/​ബി​ഗ് ഡേ​റ്റ അ​ന​ലി​റ്റി​ക്സ്/​അ​നു​ബ​ന്ധ ശാ​ഖ​ക​ളി​ൽ 55 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ മാ​സ്റ്റേ​ഴ്സ് ബി​രു​ദം. അ​ല്ലെ​ങ്കി​ൽ ഇ​തേ വി​ഷ​യ​ങ്ങ​ളി​ൽ 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ നാ​ലു​വ​ർ​ഷ​ത്തെ ബാ​ച്ചി​ലേ​ഴ്സ് ബി​രു​ദം. നി​ർ​ദി​ഷ്ട വി​ഷ​യ​ങ്ങ​ളി​ൽ ഡോ​ക്ട​റേ​റ്റ് ബി​രു​ദം ഉള്ളവർക്കും അപേക്ഷിക്കാം.

Follow us on

Related News

എസ്എസ്എൽസിക്കാർക്ക് ഇ​ന്റ​ലി​ജ​ൻ​സ് ബ്യൂ​റോ​യിൽ സെ​ക്യൂ​രി​റ്റി അ​സി​സ്റ്റ​ന്റ് നിയമനം: അപേക്ഷ 28വരെ

എസ്എസ്എൽസിക്കാർക്ക് ഇ​ന്റ​ലി​ജ​ൻ​സ് ബ്യൂ​റോ​യിൽ സെ​ക്യൂ​രി​റ്റി അ​സി​സ്റ്റ​ന്റ് നിയമനം: അപേക്ഷ 28വരെ

തിരുവനന്തപുരം:എസ്എസ്എൽസി യോഗ്യതയും ഡ്രൈവിങ് ലൈസൻസും ഉണ്ടെങ്കിൽ സ​ബ്സി​ഡി​യ​റി...