പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കില്ല: സമസ്തയുടെ സമരം ജനാധിപത്യ വിരുദ്ധമെന്ന് വി.ശിവന്‍കുട്ടി

Jul 10, 2025 at 10:02 am

Follow us on

തിരുവനന്തപുരം: സ്കൂള്‍ സമയ മാറ്റവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ ഭീഷണപ്പെടുത്തുന്ന രീതിയാണ് സമസ്ത സ്വീകരിക്കുന്നതെന്നും സമസ്തയുടെ സമരം ജനാധിപത്യ വിരുദ്ധമാണെന്നും മന്ത്രി വി. ശിവന്‍കുട്ടി. സ്വകാര്യ ചാനലിൽ നൽകിയ അഭിമുഖത്തിലാണ് മന്ത്രിയുടെ പ്രതികരണം. മത സംഘടനകള്‍ വിദ്യാഭ്യാസ രംഗത്ത് അനാവശ്യമായി ഇടപെടുന്നത് അംഗീകരിക്കാനാകില്ല.  സമസ്തയുമായി ചര്‍ച്ചയ്ക്കില്ല. കോടതി നിർദേശത്തെ തുടർന്നാണ് സ്കൂൾ സമയമാറ്റം നടപ്പാക്കിയത്.  എതിര്‍പ്പുണ്ടെങ്കില്‍ കോടതിയെ സമീപിക്കണമെന്നും മന്ത്രി പറഞ്ഞു. സമരത്തിനിറങ്ങുന്ന സമസ്തക്കെതിരെ കടുത്ത വിമര്‍ശനമാണ് വിദ്യഭ്യാസ മന്ത്രി ഉയർത്തിയത്.

Follow us on

Related News