[adning id="32226"]
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ, കോളജ് വിദ്യാര്‍ഥികളുടെ യാത്ര ചാർജ് (കണ്‍സെഷന്‍) അഞ്ച് രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ 8ന് സ്വകാര്യ ബസുകൾ സമരം നടത്തും. ഇന്ന് തൃശൂരില്‍ ചേര്‍ന്ന ബസ് ഉടമകളുടെ സംയുക്തസമിതി യോഗത്തിലാണ് തീരുമാനം. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിക്കണമെന്നതാണ് പ്രധാന ആവശ്യം. ജൂലൈ എട്ടിന് സൂചനാ സമരം നടത്താനാണ് ബസ് ഉടമകളുടെ തീരുമാനം.
സൂചന പണിമുടക്ക് നടത്തിയിട്ടും കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ ജൂലൈ 22 മുതല്‍ അനിശ്ചിതകാല സമരം നടത്താനാണ് തീരുമാനം.
[adning id="32271"]








