പ്രധാന വാർത്തകൾ
വായന ശീലത്തിന് ഗ്രേസ് മാർക്ക്: അടുത്ത വർഷം മുതൽ നടപ്പാക്കുംസ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കണം: അഭിപ്രായം തേടി മന്ത്രിസ്‌കൂളുകളിലെ ആഘോഷ ദിനങ്ങളിൽ ഇനി യൂണിഫോം നിർബന്ധമാക്കില്ലപരീക്ഷാ ഫീസ് വർദ്ധിപ്പിച്ച് സിബിഎസ്ഇ: അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കുംസ്കൂൾ ഏകീകരണ നടപടി ഉടൻ: ഇനി പ്രൈമറിയും സെക്കന്ററിയും മാത്രംസിബിഎസ്ഇ വിദ്യാർത്ഥികൾക്ക് അടുത്ത ബോർഡ് പരീക്ഷ മുതൽ അപാർ നമ്പർ നിർബന്ധംബസിന്റെ സീറ്റിൽ നിന്ന് വിദ്യാർത്ഥികളെ എഴുന്നേൽപ്പിച്ചാൽ കർശന നടപടി: മന്ത്രി വി.ശിവൻകുട്ടിഇന്റലിജന്‍സ് ബ്യൂറോയിൽ 3,717ഒഴിവുകള്‍: അപേക്ഷ 12വരെ മാത്രംഅടുത്ത അധ്യയന വർഷം ഓപ്പൺ ബുക്ക് പരീക്ഷ നടപ്പിലാക്കാൻ സിബിഎസ്ഇ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിൽ അപ്രന്റീസ് നിയമനം: ആകെ 750 ഒഴിവുകൾ

മഴ ശക്തമാകുന്നു: ജൂൺ 27ന് 10 ജില്ലകളിൽ അവധി 

Jun 26, 2025 at 4:46 pm

Follow us on

[adning id="32568"]

[adning id="32774"]

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. മഴ ശക്തി പ്രാപിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് നാളെ 7 ജില്ലകളിൽ പൂർണ്ണമായും 3 ജില്ലളിൽ പ്രാദേശികമായും അവധി പ്രഖ്യാപിച്ചു. തൃശ്ശൂര്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുകയും ശക്തമായ മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (ജൂണ്‍ 27) ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

[adning id="32271"]

സി.ബി.എസ്.സി, ഐ.സി.എസ്.സി, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. എന്നാല്‍ റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ഉണ്ടായിരിക്കില്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.

[adning id="32254"]

മലപ്പുറം ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നിലമ്പൂർ താലൂക്കിലെ ഹയർ സെക്കൻഡറി ഉൾപ്പെടെ മുഴുവൻ സ്കൂളുകൾക്കും ബഡ്സ് സ്കൂളുകൾക്കും അങ്കണവാടികൾക്കും മദ്റസകൾക്കും നാളെ (ജൂൺ 27 ന്) ജില്ലാ കളക്ടർ വി.ആർ വിനോദ് അവധി പ്രഖ്യാപിച്ചു. പരീക്ഷകൾക്കും റസിഡൻഷ്യൽ സ്ഥാപനങ്ങൾക്കും അവധി ബാധകമല്ല.

വയനാട് ജില്ലയിൽ നാളെ (ജൂൺ 27) ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ശക്തമായ മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ ജില്ലയിലെ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂൺ 27) അവധി പ്രഖ്യാപിച്ചു.
പ്രൊഫഷണൽ കോളേജുകൾ ക്കും,മദ്രസ്സകൾക്കും അംഗൻവാടികൾക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല

എറണാകുളം ജില്ലയിൽ ശക്തമായ കാറ്റും മഴയും  കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ  ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച്ച (ജൂൺ 27) അവധിയായിരിക്കും. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്.

[adning id="32190"]

കോട്ടയം ജില്ലയിൽ മഴ തുടരുന്നതിനാലും അതിശക്തമായ മഴ സാധ്യതാ മുന്നറിയിപ്പ് ലഭിച്ചിട്ടുള്ളതിനാലും ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച (2025 ജൂൺ 27) അവധി പ്രഖ്യാപിച്ച് ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.

ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചേർത്തല താലൂക്കുകളിലും കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിലും നാളെ അവധിയാണ്.

ഇടുക്കി ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂൺ 27) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.

പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ നാളെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുംഅവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.

[adning id="32226"]

പാലക്കാട് ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാൽ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (ജൂണ്‍ 27) ജില്ലയിലെ , അങ്കണവാടികള്‍, കേന്ദ്രീയ വിദ്യാലയങ്ങൾ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്ക്കൂളുകൾ നേഴ്‌സറികള്‍, ട്യൂഷന്‍ സെന്ററുകള്‍,മദ്രസകൾ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ല കളക്ടർ അവധി പ്രഖ്യാപിച്ചു.പ്രൊഫഷണൽ കോളെജുകൾ ഉൾപ്പെടെയുള്ള കോളെജുകൾക്ക് ഈ അവധി ബാധകമല്ല.മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കുന്നതല്ല.

Follow us on

Related News